Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡാകർ റാലിക്കിടെ കാർ...

ഡാകർ റാലിക്കിടെ കാർ അപകടത്തിൽപ്പെട്ടു; സൗദി മത്സരാർഥി പുറത്ത്

text_fields
bookmark_border
ഡാകർ റാലിക്കിടെ കാർ അപകടത്തിൽപ്പെട്ടു; സൗദി മത്സരാർഥി പുറത്ത്
cancel
camera_alt

ഡാകർ റാലി മത്സരത്തിനിടെ അപകടത്തിൽപെട്ട കാർ, മത്സരത്തിൽനിന്ന്​ പുറത്തായ സൗദി മത്സരാർഥി മഹാ അൽഹംലി

ജിദ്ദ: സൗദി അറേബ്യൻ മരുഭൂമിയിലൂടെ നടക്കുന്ന അഞ്ചാമത്​ ഡാകർ റാലി വാഹനയോട്ട മത്സരത്തിടെ കാറപകടം. കാറോടിച്ചിരുന്ന​ സൗദിക്കാരി മഹാ അൽഹംലി മത്സരത്തിൽനിന്ന് പുറത്തായി. മത്സരത്തി​ന്റെ ആറാം ഘട്ടം അവസാനിക്കുന്നതിന് മുമ്പാണ്​ മഹാ അൽഹംലിയുടെ കാർ മറിഞ്ഞത്​.

പരിക്കേറ്റ ഇവരെ എയർ ആംബുലൻസിൽ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു​. ജനുവരി അഞ്ചിന്​ ആരംഭിച്ച ഡാകർ റാലി മത്സരങ്ങൾ തുടരുകയാണ്​. ജനുവരി 19 വരെ 7,800 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്​ മത്സരം. 418 വാഹനങ്ങളിലായി 585 പേരാണ്​ മത്സരത്തിൽ പ​​​ങ്കെടുക്കുന്നത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dakar RallyCar accidentSaudi Arabia
News Summary - Car crashes during Dakar Rally race; Saudi contestant is out
Next Story