കാർബൺ ബഹിർഗമന നിയന്ത്രണം: റിയാദ് വിമാനത്താവളത്തിന് അംഗീകാരം
text_fieldsറിയാദ്: കാർബൺ പുറന്തള്ളുന്നത് നിയന്ത്രിച്ചതിനുള്ള ആഗോള അംഗീകാരം റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്. ഇന്‍റർനാഷനൽ എയർപോർട്ട് കൗൺസിലിൽ നിന്നാണ് റിയാദ് എയർപ്പോർട്ടിന് ഗ്ലാബൽ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് റിയാദ് എയർപോർട്ട് കമ്പനി അറിയിച്ചു.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണിത്. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിലും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അവലംബിച്ചതിനുള്ള നേട്ടവും പ്രതിഫലിപ്പിക്കുന്നതാണ്. കാർബൺ ബഹിർഗമനത്തിന്റെ ഉറവിടം കണ്ടെത്തി മലിനീകരണം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ പാലിച്ചും നിരവധി ഹരിത സംരംഭങ്ങളും പരിപാടികളും ആവിഷ്‌കരിച്ചുമാണ് ഈ നേട്ടം കൈവരിച്ചന്നത്. സുസ്ഥിര വികസനത്തിനായുള്ള രാജ്യത്തിന്‍റെ കാഴ്ചപ്പാടിനും കാർബൺ ഉദ്വമനം ന്യൂട്രാലിറ്റിലെത്തുകയെന്ന രാജ്യത്തിന്‍റെ ഹരിത കാഴ്ചപാടിനും അനുസൃതമായാണിതെന്നും അധികൃതർ വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണത്തിനായി, ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾ സ്വീകരിക്കാനും അത് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നേരിട്ട് പ്രയോഗിക്കാനും കമ്പനി വളരെ താൽപ്പര്യമെടുത്തതായി റിയാദ് എയർപോർട്ട് കമ്പനി സി.ഇ.ഒ എൻജി. മുഹമ്മദ് ബിൻ അബ്ദുല്ല പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ നേരിടാനും കാർബൺ ഉദ്വമനം പരമാവധി കുറയ്ക്കുന്നതിലെ മാതൃകാപരമായ പ്രവർത്തനത്തിനുള്ള അംഗീകാരത്തിന്റെയും തെളിവാണ് ഈ സർട്ടിഫിക്കറ്റ് വിമാനത്താവളം നേടിയത്. പരിസ്ഥിതി മേഖലയിലെ ഈ അന്താരാഷ്ട്ര സർട്ടിഫിക്കറ്റ് ലോകമെമ്പാടുമുള്ള വിമാനത്താവളത്തിന്‍റെ നിലവാരം ഉയർത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.