ജോലിക്കിടെ ഹൃദയസ്തംഭനം; തിരുവനന്തപുരം കല്ലറ സ്വദേശി ജുബൈലിൽ മരിച്ചു
text_fieldsസുധീർ ഖാൻ അബൂബക്കർ
ജുബൈൽ: ജോലിക്കിടെ ഹൃദയസ്തംഭനമുണ്ടായി മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശി സുധീർ ഖാൻ അബൂബക്കർ (48) ആണ് ജുബൈലില്‍ മരിച്ചത്.
17 വർഷമായി ജുബൈലിലെ സ്വകാര്യ സ്വീറ്റ്സ് കമ്പനിയിൽ മെർച്ചന്റെയിസറായി ജോലി ചെയ്യുകയായിരുന്നു. കുടുംബത്തോടൊപ്പം ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ സമീപത്തായിരുന്നു താമസം. കുട്ടികൾ ഇതേ സ്കൂളിൽ വിദ്യാർഥികളാണ്.
പിതാവ്: അബൂബക്കർ. മാതാവ്: റഹ്‌മ ബീവി. ഭാര്യ: ഹസീന, മക്കൾ: മുഹമ്മദ് സുഹൈൽ, മുഹമ്മദ് സുഹാൻ, ശസ്‌മീൻ, മുഹമ്മദ് ശഹ്‌റോസ്. അൽമാന ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.