കേളി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
text_fieldsകേളിയുടെ ഉപഹാരം സെക്രട്ടറി സുരേഷ് കണ്ണപുരം കാസിം പുത്തൻപുരക്കലിന് കൈമാറുന്നു
റിയാദ്: കേളി കലാ സാംസ്കാരിക വേദി റിയാദ്, ബത്ഹ ക്ലാസിക് റസ്റ്റാറന്റ് ഹാളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.
പ്രശസ്ത കരിയർ ഗൈഡൻസ് ട്രെയിനർ കാസിം പുത്തൻപുരക്കൽ നയിച്ച ക്ലാസിൽ പുതിയ കാലഘട്ടത്തിൽ എങ്ങനെയാണ് കുട്ടികളുടെ അഭിരുചി തിരിച്ചറിയേണ്ടതെന്നും ഒരു കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ പരിഗണിക്കണമെന്നും കൃത്യമായി വിശദീകരിച്ചു. വിവിധ പഠന കോഴ്സുകളെക്കുറിച്ചും അതിന് വേണ്ട അടിസ്ഥാന യോഗ്യതകളെക്കുറിച്ചും അത്തരം കോഴ്സുകളിൽ ചേരാൻ മുൻകൂട്ടി ചെയ്യേണ്ട പ്ലാനിങ്ങിനെക്കുറിച്ചുമെല്ലാം വിശദീകരിച്ചത് കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയ അറിവുകളായി.
തുടർന്ന് മുതിർന്നവർക്കുള്ള സെഷനിൽ, മാറിയ കാലത്തെ ജോലിസാധ്യതകളെക്കുറിച്ചും വ്യക്തിപരമായും തൊഴിൽപരമായുമുള്ള കഴിവുകൾ പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനുള്ള വഴികളെക്കുറിച്ചും തൊഴിൽ മേഖലയിൽ ഇനി വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചും പ്രതിപാദിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി കൺവീനർ കെ.പി.എം. സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ടി.ആർ. സുബ്രഹ്മണ്യൻ, സുരേന്ദ്രൻ കൂട്ടായി, ജോസഫ് ഷാജി, കേളി സെക്രട്ടേറിയറ്റ് അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, വിവിധ ഏരിയകളിൽനിന്നും കേളി കുടുംബ വേദിയിൽനിന്നുമുള്ള അംഗങ്ങൾ, കുട്ടികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം കാസിം പുത്തൻപുരക്കലിന് ഉപഹാരം നൽകി. കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ നന്ദിപറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.