ശ്രദ്ധേയമായി കൈകൊണ്ട് നിർമിച്ച പുസ്തകം
text_fieldsജിദ്ദ: അപൂർവ പുസ്തകങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തിയാണ് ഇത്തവണത്തെ ജിദ്ദ പുസ്തകമേള സമാപിച്ചത്. അതിൽ എടുത്തുപറയേണ്ടതാണ് ‘ഗോൾഡൻ ഹോഴ്സ്’ എന്ന പുസ്തകം. സ്വർണം പൂശി കൈകൊണ്ട് നിർമിച്ച ഈ അപൂർവ പുസ്തകം സന്ദർശകരെ വിസ്മയിപ്പിച്ചു. 66,000 റിയാലിന് (16,500 യൂറോ) വിൽക്കുന്ന പുസ്തകം രാജ്യത്ത് ആദ്യമായാണ് പ്രദർശനത്തിലെത്തിയത്. ഇതിന് പരിമിതമായ പകർപ്പുകളാണുള്ളത്.
പ്രശസ്തമായ ഒരു ഇറ്റാലിയൻ കമ്പനിയാണ് 24 കാരറ്റ് സ്വർണം ഉപയോഗിച്ച് പുസ്തം കൈകൊണ്ട് നിർമിച്ചത്. കുതിരകളുടെ ഡ്രോയിങ്ങുകളും പെയിന്റിങ്ങുകളും കൊണ്ടാണ് പുസ്തകം അലങ്കരിച്ചിരിക്കുന്നത്.
ഒരു ഇറ്റാലിയൻ കലാകാരന്റെ 15 പെയിന്റിങ്ങുകൾ ഇതിൽ ഉൾപ്പെടുന്നു. കവർ എംബോസ് ചെയ്തത് ഒരു സ്വർണ കുതിരയുടെ മുഖം എടുത്തു കാണിക്കുന്ന വിധത്തിലാണ്. കടലാസ് സ്വർണം ചേർത്ത നല്ല പരുത്തി കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ‘ഗോൾഡൻ ഹോഴ്സ്’ കെട്ടിലും മട്ടിലും ഡ്രോയിങ്ങിലും ഏതൊരാളുടെയും ശ്രദ്ധപിടിച്ചുപറ്റും. ഒരു പുസ്തകം നിർമിക്കാൻ ഏകദേശം 100 ദിവസമെടുക്കുമെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.