Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​ല​ശ്ശേ​രി കാ​രം​സ്​...

ത​ല​ശ്ശേ​രി കാ​രം​സ്​ ലീ​ഗ് സീ​സ​ണ്‍ ത്രീ: ​ടീം ഡെ​ബ​ണ​യ​ര്‍ സ്ട്രൈ​ക്കേ​ഴ്സ് ജേ​താ​ക്ക​ള്‍

text_fields
bookmark_border
ത​ല​ശ്ശേ​രി കാ​രം​സ്​ ലീ​ഗ് സീ​സ​ണ്‍ ത്രീ: ​ടീം ഡെ​ബ​ണ​യ​ര്‍ സ്ട്രൈ​ക്കേ​ഴ്സ് ജേ​താ​ക്ക​ള്‍
cancel
camera_alt

ത​ല​ശ്ശേ​രി കാ​രം​സ്​ ലീ​ഗ് സീ​സ​ണ്‍ ത്രീ​യി​ലെ ടീം ​ഡെ​ബ​ണ​യ​ര്‍ സ്ട്രൈ​ക്കേ​ഴ്സ് ജേ​താ​ക്ക​ള്‍

റി​യാ​ദ്​: ത​ല​ശ്ശേ​രി മ​ണ്ഡ​ലം വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ (ടി.​എം.​ഡ​ബ്ല്യൂ.​എ) റി​യാ​ദ് ഘ​ട​കം സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് ത​ല​ശ്ശേ​രി കാ​രം​സ്​ ലീ​ഗ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഒ.​വി. ഹ​സീ​ബ്, പി.​സി. ഹാ​രി​സ് എ​ന്നി​വ​ര്‍ ഉ​ൾ​​പ്പെ​ട്ട ടീം ​ഡെ​ബ​ണ​യ​ര്‍ സ്ട്രൈ​ക്കേ​ഴ്​​സ്​ ജേ​താ​ക്ക​ളാ​യി.

ആ​വേ​ശ​മേ​റി​യ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ അ​ബ്ദു​ല്‍ റാ​സി​ഖ് വാ​രം, റ​ഹി​ജാ​സ് എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ട്ട ടീം ​എ.​ബി.​സി.​സി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. ടി.​എം.​ഡ​ബ്ല്യൂ.​എ റി​യാ​ദ് സ്പോ​ര്‍ട്സ് വി​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ത്​​ഹ ക്ലാ​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ങ്ങ​ള്‍ പ്ര​സി​ഡ​ന്‍റ്​​ ത​ന്‍വീ​ര്‍ ഹാ​ഷിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​മീ​ര്‍ തീ​ക്കൂ​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ്​​ മു​ഹ​മ്മ​ദ്‌ പി.​പി. ഷ​ഫീ​ഖ് ആ​ദ്യ സ്ട്രൈ​ക്ക് നി​ര്‍വ​ഹി​ച്ചു. 16 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ങ്ങ​ള്‍ സ്പോ​ര്‍ട്സ് വി​ങ് ക​ണ്‍വീ​ന​ര്‍ ടി.​എം. അ​ന്‍വ​ര്‍ സാ​ദ​ത്ത്‌ നി​യ​ന്ത്രി​ച്ചു. മു​ഹ​മ്മ​ദ്‌ സെ​റൂ​ഖ് ക​രി​യാ​ട​ന്‍, റ​ഫ്സാ​ദ് വാ​ഴ​യി​ല്‍, അ​ഫ്താ​ബ് അ​മ്പി​ലാ​യി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ണി​ക​ള്‍ക്കാ​യി സം​ഘ​ടി​പ്പി​ച്ച വി​വി​ധ ഫ​ണ്‍ ഗെ​യിം​സ് ആ​ക​ർ​ഷ​ക​മാ​യി. വി​ജ​യി​ക​ള്‍ക്കു​ള്ള ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:carroms tournament
News Summary - carroms tournament
Next Story