സൗദിയിൽ കശുവണ്ടികൃഷി പരീക്ഷണം വിജയകരം
text_fieldsറിയാദ്: സൗദിയിൽ കശുവണ്ടികൃഷി പരീക്ഷണം വിജയകരമായെന്ന് കൃഷിമന്ത്രാലയം അറിയിച്ചു. ജീസാനിലെ അഗ്രികൾച്ചറൽ റിസർച് സെൻററിൽ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത് എന്ന് അധികൃതരെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇവിടെ വളർത്തിയ കശുവണ്ടിതൈകൾ കുറഞ്ഞ വിലക്ക് വിതരണം ചെയ്യാൻ തയാറാണെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കശുവണ്ടി വിളകൾ വിജയകരമായി വളരുമെന്ന് ഗവേഷകർ തെളിയിച്ചിട്ടുണ്ട്. ചൂട്, ഈർപ്പമുള്ള കാലാവസ്ഥ എന്നിവ ഇതിന് അകൂലമാണ്. കശുവണ്ടി കൃഷി ചെയ്യുന്ന മണ്ണിൽ അസിഡിറ്റി ഉയർന്നതായി അധികൃതർ പറഞ്ഞു. ഉഷ്ണമേഖലയിലെ നിത്യഹരിത വൃക്ഷമാണിത്.
പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയം അനുയോജ്യമായ സ്ഥലങ്ങളിൽ കശുവണ്ടി നടീലിന് സാങ്കേതിക പിന്തുണ നൽകുന്നുണ്ട്. ഉയർന്ന വരുമാനം ഉണ്ടാക്കുന്നതാണ് കശുവണ്ടി കൃഷി. ഫിലിപ്പീനിൽ നിന്നാണ് 1986^ൽ സൗദിയിലേക്ക് തൈകൾ കൊണ്ടു വന്നതെന്ന് ജീസാൻ അഗ്രികൾച്ചറൽ സെൻറർ ഡയറക്ടർ അഹമ്മദ് അൽ സുലാമി പറഞ്ഞു. കർഷകർക്ക് തൈകൾ നൽകുന്നതോടൊപ്പം കൃഷിയിൽ പരിശീലനം നൽകുന്നതിനും പദ്ധതി തയാറാക്കിയിട്ടുണ്ട്. 1967 ലാണ് ജീസാൻ അഗ്രികൾച്ചറൽ റിസേർച്ച് സെൻറർ സ്ഥാപിതമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.