ദിനേന എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന സംഖ്യ കുറച്ചേക്കും കാഷ്െലസ് ഇടപാടിന് നിർദേശം
text_fieldsറിയാദ്: സൗദിയില്‍ കാഷ്െലസ് ഇടപാട് പ്രോല്‍സാഹിപ്പിക്കാനും പണമിടപാട് കുറക്കാനും നടപടികൾ വരുന്നു. സൗദി അറേബ്യന്‍ മോണിറ്ററി അേതാറിറ്റി (സാമ), വാണിജ്യ മന്ത്രാലയം എന്നിവക്ക് ഉന്നതവൃത്തങ്ങള്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തുടക്കത്തില്‍ വന്‍സംഖ്യയുടെ കച്ചവടങ്ങളും പണമിടപാടും ഓണ്‍ലൈന്‍ വഴിയാക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. ജ്വല്ലറികള്‍, വാഹനവില്‍പന കേന്ദ്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കാനാണ് ആദ്യ ശ്രമം. ഇതിെൻറ ഭാഗമായി പ്രതിദിനം എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന പരിധി 5,000 റിയാല്‍ എന്നത് കുറക്കാനും ഓണ്‍ലൈൻ കച്ചവടവും പണമിടപാടും 20,000 റിയാല്‍ എന്നത് വര്‍ധിപ്പിക്കാനും ഉദ്ദേശ്യമുണ്ട്.
തുടക്കത്തില്‍ വന്‍ഇടപാടുകളില്‍ മാത്രം ആരംഭിക്കുന്ന ഓണ്‍ലൈന്‍ പണമിടപാട് പിന്നീട് ചില്ലറ വില്‍പന ശാലകളിലേക്കും വ്യാപിപ്പിക്കും. ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ പണമിടപാടിനുള്ള പി.ഒ.എസ് യന്ത്രം ഘടിപ്പിക്കാനുള്ള നിര്‍ദേശവും ഇതിെൻറ ഭാഗമായിരിക്കും. പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് ധനസഹായം എന്നിവ തടയലാണ് സാമ്പത്തിക ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിെൻറ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.