സ്ത്രീകളും പുരുഷൻമാരും തുല്യർ -സൗദി കിരീടാവകാശി (അഭിമുഖം)
text_fieldsനോറ ഒ’ ഡനീൽ: പല അമേരിക്കക്കാരും സൗദി അറേബ്യയെ കുറിച്ച് ചിന്തിക്കുേമ്പാൾ ഉസാമ ബിൻ ലാദനെ കുറിച്ചും സെപ്റ്റംബർ 11 നെ കുറിച്ചുമാണ് ചിന്തിക്കുക. അയാൾ അമേരിക്കൻ മണ്ണിലേക്ക് െകാണ്ടുവന്ന ഭീകരതയെ കുറിച്ചും.
അമീർ മുഹമ്മദ്: ശരിയാണ്. സെപ്റ്റംബർ 11 ആക്രമണത്തിന് വേണ്ടി ഉസാമ ബിൻ ബിൻ ലാദൻ 15 സൗദികളെ റിക്രൂട്ട് ചെയ്തത് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്. സി.െഎ.എ രേഖകളിലും കോൺഗ്രസിെൻറ അന്വേഷണങ്ങളിലും മധ്യപൂർവേഷ്യ-പാശ്ചാത്യ ലോക ബന്ധത്തിലും സൗദി അറേബ്യ-അമേരിക്ക ബന്ധത്തിലും വിള്ളൽ ഉണ്ടാക്കുകയെന്നതായിരുന്നു ഉസാമയുടെ ഉദ്ദേശമെന്ന് വ്യക്തമായിരുന്നു.
പടിഞ്ഞാറിനും സൗദിക്കുമിടയിൽ വിദ്വേഷം ഉണ്ടാക്കാൻ എന്തുകൊണ്ടാണ് ഉസാമ ബിൻ ലാദൻ ആഗ്രഹിച്ചത്?
പടിഞ്ഞാറ് നിങ്ങൾക്കെതിരെ പടയൊരുക്കം നടത്തുവെന്ന തീവ്രവാദ ആശയം പ്രചരിപ്പിച്ച് ആൾക്കാരെ അതിനെതിരെ റിക്രൂട്ട് ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കാൻ. യഥാർഥത്തിൽ പടിഞ്ഞാറുമായുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുന്നതിൽ അയാൾ വിജയിച്ചിരുന്നു.
താങ്കൾക്ക് അതെങ്ങനെ തിരുത്താനാകും? സ്വന്തം തട്ടകത്തിൽ മാറ്റങ്ങൾ വരുത്താനാണല്ലോ താങ്കൾ ഇപ്പോൾ ശ്രമിക്കുന്നത്.
ഉറപ്പായും. കഴിഞ്ഞ മൂന്ന് വർഷംകൊണ്ട് പല മേഖലകളിലും വിജയം ഉണ്ടാക്കാനായതായി ഞാൻ കരുതുന്നു.
എന്തായിരുന്നു ഏറ്റവും വലിയ വെല്ലുവിളി?
ഒട്ടനവധി വെല്ലുവിളികൾ. ഞങ്ങൾ ചെയ്യുന്നതിനെ കുറിച്ച് ജനങ്ങളെ വിശ്വസിപ്പിക്കുക എന്നതായിരുന്നു ആദ്യത്തെ പ്രധാന വെല്ലുവിളി എന്ന് ഞാൻ കരുതുന്നു.
പൊതുവെ ഒരു വിലയിരുത്തലുണ്ട്, അറേബ്യയിൽ പിന്തുടരുന്ന ഇസ്ലാം കടുപ്പമേറിയെതന്ന്. ഇതിലെന്തെങ്കിലും ശരിയുണ്ടോ?
അത് ശരിയാണ്, 1979ന് ശേഷം. ഞങ്ങെളാക്കെ അതിെൻറ ഇരകളാണ്. പ്രത്യേകിച്ച് എെൻറ തലമുറയാണ് കൂടുതൽ അനുഭവിച്ചത്.
കഴിഞ്ഞ 40 വർഷത്തെ സൗദി അറേബ്യ എന്തായിരുന്നു? അതാണോ യഥാർഥ സൗദിഅറേബ്യ?
നിശ്ചയമായും അല്ല. അത് യഥാർഥ സൗദി അറേബ്യ അല്ല. താങ്കളുെട പ്രേക്ഷകരോട് അവരുടെ സമാർട് ഫോൺ ഉപയോഗിച്ച് അതിനുള്ള ഉത്തരം കണ്ടുപിടിക്കാൻ ഞാൻ ആവശ്യപ്പെടുകയാണ്. 70കളിലേയും 60കളിലേയും സൗദിയെ കുറിച്ച് അവർക്ക് ഗൂഗ്ൾ ചെയ്യാം. യഥാർഥ സൗദി അറേബ്യ എന്തെന്ന് അവർ ആ ചിത്രങ്ങളിൽ നിന്ന് മനസിലാക്കും.
’79ന് മുമ്പുള്ള സൗദി അറേബ്യ എങ്ങനെയായിരുന്നു?
മറ്റു ഗൾഫ് രാജ്യങ്ങളിലേത് പോലെ വളരെ സാധാരണമായ ജീവിതമാണ് ഞങ്ങൾ നയിച്ചിരുന്നത്. വനിതകൾ കാർ ഒാടിക്കുന്നു, തിയറ്ററുകൾ പ്രവർത്തിക്കുന്നു, എല്ലാ രംഗത്തും വനിതകൾ ജോലി ചെയ്യുന്നു. ലോകത്തിലെ ഏത് വികസ്വര രാജ്യത്തെ ജനങ്ങളെയും പോലെ സാധാരണ ജീവിതമായിരുന്നു ഞങ്ങളുടേത്, 79െല സംഭവങ്ങൾ വരെ.
സ്ത്രീകൾ പുരുഷൻമാർക്ക് തുല്യരാണോ?
നിശ്ചയമായും. നമ്മളെല്ലാം മനുഷ്യ ജീവികൾ. അതിലൊരു വ്യത്യാസമില്ലല്ലോ.
സൗദി അറേബ്യയെ മിതവാദ ഇസ്ലാമിലേക്ക് മടക്കുമെന്ന് താങ്കൾ പറഞ്ഞുവല്ലോ. എന്താണ് അതിനർഥം?
പുരുഷൻമാരും സ്ത്രീകളും ഇടകലരുന്നതിനെ എതിർക്കുന്ന തീവ്ര ചിന്താഗതി ഉണ്ടായിരുന്നു. ഒന്നിച്ച് ഒരു തൊഴിലിടത്തിൽ ഉണ്ടാകുന്നത് പോലും എതിർക്കപ്പെടുന്നു. പല ഇത്തരം ആശയങ്ങളും പ്രവാചകെൻറയും ഖലീഫമാരുടെയും കാലത്തെ ജീവിതത്തിന് എതിർ നിൽക്കുന്നതാണ്. അതായിരുന്നു യഥാർഥ മാതൃക. ശരീഅത്തിെൻറ നിയമത്തിെൻറ അടിസ്ഥാനത്തിലുള്ള നിയമങ്ങളെല്ലാം വളരെ വ്യക്തമാണ്. മാന്യമായ ബഹുമാനപൂർവമുള്ള വസ്ത്രങ്ങൾ സ്ത്രീകൾക്ക് ധരിക്കാം, പുരുഷൻമാരെപ്പോലെ തന്നെ. കറുത്ത അബായയോ, കറുത്ത ശിരോവസ്ത്രമോ തന്നെ വേണമെന്ന് ഒരു നിർബന്ധവുമില്ല. തങ്ങൾ ധരിക്കേണ്ട മാന്യവും ബഹുമാന പൂർണവുമുള്ള വസ്ത്രം തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം പൂർണമായും സ്തീകൾക്കുണ്ട്.
സുതാര്യതവും വ്യക്തതയുമാണ് താങ്കൾ വാഗ്ദാനം െചയ്യുന്നത്. പക്ഷെ കഴിഞ്ഞ വർഷം നിരവധി പേർ അറസ്റ്റ് ചെയ്യപ്പെട്ടതായി റിേപ്പാർട്ട് ഉണ്ടല്ലോ?
ഞങ്ങൾക്ക് കഴിയുന്നത്രയും വേഗത്തിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. തീവ്രവാദത്തെ നേരിടാൻ സൗദി ഗവൺമെൻറ് ചെയ്യുന്നത് എന്തെന്ന് ലോകം അറിയണം. മനുഷ്യാവകാശത്തിെൻറ മിക്ക തത്വങ്ങളിലും സൗദി അറേബ്യ വിശ്വസിക്കുന്നു. പക്ഷെ അടിസ്ഥാനപരമായി സൗദി നിലവാരമെന്നത് അമേരിക്കൻ നിലവാരമല്ല. ഞങ്ങൾക്ക് കുറവുകളില്ല എന്ന് ഞാൻ പറയുന്നില്ല. ഞങ്ങൾക്ക് കുറവുകളുമുണ്ട്. അത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സ്വാഭാവിക ശ്രമത്തിലാണ് ഞങ്ങൾ.
റിറ്റ്സ് കാൾട്ടനിൽ എന്താണ് സംഭവിച്ചത്?
തീർത്തും അനിവാര്യമായ കാര്യമാണ് ഞങ്ങൾ ചെയ്തത്. എല്ലാ നടപടികളും പൂർണമായും നിയമവിധേയമായിരുന്നു.
അധികാരം സുരക്ഷിതമാക്കലായിരുന്നു അത്?
ശക്തരായ വ്യക്തികൾക്കെതിരെ നടപടിയെടുക്കാൻ എനിക്ക് ശക്തിയുണ്ടെങ്കിൽ, രാജാവിന് ശക്തിയുണ്ടെങ്കിൽ പിന്നെ നിങ്ങൾ നിലവിൽ അടിസ്ഥാനപരമായി തന്നെ കരുത്തുറ്റവരാണ്. ബാക്കിയൊക്കെ വെറും ആരോപണങ്ങൾ മാത്രമാണ്.
എത്രമാത്രം പണമാണ് തിരിച്ചുപിടിച്ചത്?
ആകെ തുക 100 ശതകോടിക്കും മുകളിൽ വരും. പക്ഷേ, പണം ആയിരുന്നില്ല യഥാർഥ ലക്ഷ്യം. അഴിമതിക്കാെര നിയമത്തിന് മുന്നിൽ കൊണ്ടുവരികയും അതുവഴി വ്യക്തമായ സന്ദേശം നൽകുകയുമായിരുന്നു ഉദ്ദേശം.
അമേരിക്കയിൽ ഒരു ചൊല്ലുണ്ട്. ടൗണിൽ പുതിയ ഷെറിഫ് (ഒരുതരം സർക്കാർ പദവി വഹിക്കുന്നയാൾ) വന്നിട്ടുണ്ട്. അങ്ങനെയൊരു സന്ദേശം നൽകലുമാണോ?
ഉറപ്പായും. ഉറപ്പായും.
താങ്കളുടെ സമ്പാദ്യത്തെ കുറിച്ചും ചോദ്യങ്ങളുണ്ടല്ലോ. ന്യൂയോർക്ക് ടൈംസ് അടുത്തിടെ ചില വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നുവല്ലോ?
സ്വകാര്യ ജീവിതം എന്നിൽ തന്നെ ഒതുക്കി നിർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത് അതിലേക്ക് ശ്രദ്ധതിരിച്ചു വിടാൻ താൽപര്യമില്ല. ഏതെങ്കിലും പത്രത്തിന് എന്തെങ്കിലും ചൂണ്ടി കാട്ടണമെങ്കിൽ അത് അവരുെട കാര്യം. എെൻറ സ്വകാര്യ സമ്പാദ്യത്തെ സംബന്ധിച്ചെടുത്തോളം ഞാനൊരു സമ്പന്നനായ ആളാണ്, ഒരു ദരിദ്രനല്ല, ഞാൻ ഗാന്ധിയോ മണ്ഡേലയോ അല്ല. സൗദി അറേബ്യ സ്ഥാപിതമാകുന്നതിനും നൂറ്റാണ്ടുകൾക്ക് മുെമ്പ നിലനിൽക്കുന്ന ഒരു കുടുംബത്തിലെ അംഗമാണ് ഞാൻ. ഞങ്ങൾക്ക് വലിയ തോതിൽ ഭൂസ്വത്തുണ്ട്. എെൻറ സ്വകാര്യ ജീവിതം പത്തോ ഇരുപതോ വർഷങ്ങൾക്ക് മുമ്പുള്ളത് പോലെതന്നെയാണ് ഇപ്പോഴും. വ്യക്തി എന്ന നിലയിൽ സ്വകാര്യ വരുമാനത്തിെൻറ ഒരു ഭാഗം ധാനധർമങ്ങൾക്ക് വിനിയോഗിക്കുന്നു. 51 ശതമാനം ജനങ്ങൾക്കും 49 ശതമാനം എനിക്കും വേണ്ടിയും.
യമൻ, ഇറാൻ?
യമെൻറ ചില ഭാഗങ്ങളിൽ ഇറാനിയൻ പ്രത്യേയ ശാസ്ത്രം നുഴഞ്ഞുകയറിയിട്ടുണ്ട്. ഇൗ സംഘം (ഹൂതികൾ) ഞങ്ങളുടെ അതിർത്തിയിൽ സായുധ നീക്കങ്ങൾ നടത്തുന്നു. ഞങ്ങളുടെ അതിർത്തിയെ ലക്ഷ്യമാക്കി മിസൈലുകൾ സ്ഥാപിക്കുന്നു. വാഷിങ്ടണിലേക്കോ, ന്യൂയോർക്കിലേക്കോ, ലോസ്ആഞ്ചലസിലേക്കോ മെക്സിക്കോയിൽ നിന്നുള്ള ഒരു സായുധസംഘം മിസൈലുകൾ അയച്ചാൽ ഒന്നും ചെയ്യാതെ അമേരിക്കക്കാർ മിണ്ടാതിരിക്കുമോ.
അവിടുത്തെ മാനുഷിക പ്രതിസന്ധിയെ കുറിച്ച്?
വളരെ വേദനാജനകമാണത്. മാനുഷിക പ്രശ്നത്തെ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് മറയാക്കുന്നത് ഇൗ സായുധസംഘം അവസാനിപ്പിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. രാജ്യത്ത് പട്ടിണിയും മാനുഷിക പ്രതിസന്ധിയും സൃഷ്ടിക്കാൻ അവർ സന്നദ്ധസഹായങ്ങളെ തടയുകയാണ്.
യമനിൽ നടക്കുന്നത് ഇറാനുമായുള്ള നിഴൽ യുദ്ധമാണോ?
നിർഭാഗ്യകരമെന്ന് പറയെട്ട. ഇറാൻ വളരെ ദോഷകരമായ ഒരു കളിയാണ് കളിക്കുന്നത്. ഒരു പ്രത്യേകതരം തത്വചിന്തയുടെ അടിസ്ഥാനത്തിലാണ് ഇറാനിയൻ ഭരണകൂടം പ്രവർത്തിക്കുന്നത്. നിരവധി അൽഖാഇദ പ്രവർത്തകർക്ക് ഇറാൻ സംരക്ഷണം നൽകുന്നു. അവരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ വിസമ്മതിക്കുന്നു. അവരെ അമേരിക്കയിലേക്ക് കൈമാറാൻ തയ്യാറാകുന്നില്ല. അൽഖാഇദയുടെ പുതിയ നേതാവായ ഉസാമ ബിൻലാദിെൻറ മകൻ ഉൾപ്പെടെ ഇറാനിലാണ്. അയാൾ ഇറാനിൽ ജീവിക്കുന്നു, ഇറാനുവേണ്ടി പ്രവർത്തിക്കുന്നു. അയാളെ ഇറാൻ പിന്തുണക്കുന്നു.
എന്താണ് യഥാർഥത്തിൽ ഇൗ ഭിന്നത?
ഇറാൻ സൗദി അറേബ്യക്ക് ഒരു എതിരാളിയേ അല്ല, അവരുടെ സൈന്യം മുസ്ലിം ലോകത്തെ ആദ്യ അഞ്ച് സൈന്യങ്ങളിൽ പോലും വരുന്നില്ല. ഇറാനിയൻ സമ്പദ്ഘടനയെക്കാൾ എത്രയോ വലുതാണ് സൗദി സമ്പദ്ഘടന. സൗദി അറേബ്യയുമായി ഒരു താരതമ്യത്തിനും ഇറാൻ അർഹമല്ല.
ആയത്തുല്ല ഖമനയിയെ താങ്ങൾ പുതിയ ഹിറ്റ്ലർ എന്ന് വിശേഷിപ്പിച്ചിരുന്നല്ലോ?
ശരിയാണ്.
എന്ത്കൊണ്ട്?
അവർക്ക് വികസിക്കണം. അവർക്ക് മധ്യപൂർവേഷ്യയിൽ അവരുടേതായ പദ്ധതികളുണ്ട്. ഹിറ്റ്ലറിനും സമാനമായ പദ്ധതികളാണ് ഉണ്ടായിരുന്നത്. ഹിറ്റ്ലർ എത്രമാത്രം അപകടകാരിയാണെന്ന് സംഭവിച്ചത് സംഭവിക്കുന്നതുവരെ ലോകത്തും യൂറോപ്പിലുമുള്ള മിക്ക രാജ്യങ്ങൾക്കും മനസിലായിരുന്നില്ല. ഇതേ അനുഭവം ഗൾഫിൽ ആവർത്തിക്കുന്നത് അനുവദിക്കാനാകില്ല.
ഇറാനെ നേരിടാൻ സൗദി അറേബ്യക്ക് ആണവായുധങ്ങൾ ആവശ്യമുേണ്ടാ?
ആണവായുധം നിർമിക്കാൻ സൗദിക്ക് ഒരുതാൽപര്യവുമില്ല. പക്ഷേ, ഇറാൻ ആണവായുധം വികസിപ്പിച്ചാൽ ഒട്ടും വൈകാതെ തന്നെ സൗദിയും ആ മാർഗം പിന്തുടരും. അതിൽ ഒരു സംശയവുമില്ല.
സൗദിയിലെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ച്?
മുസ്ലിം ബ്രദർഹുഡിെൻറ പല ആശയങ്ങളും സൗദി സ്കൂളുകളിൽ വലിയതോതിൽ നുഴഞ്ഞ് കയറിയിട്ടുണ്ട്. ഇേപ്പാൾ പോലും ചില അംശങ്ങൾ ശേഷിക്കുന്നു. അധികം വൈകാതെ അവ പൂർണമായും തുടച്ച് നീക്കും.
പാഠ്യ സംവിധാനത്തിൽ നിന്ന് ഇത്തരം ആശയങ്ങളെ തുടച്ചുനീക്കുമെന്നാണോ പറയുന്നത്?
ഉറപ്പായും, ലോകത്തെ ഒരു രാജ്യവും തങ്ങളുടെ പാഠ്യപദ്ധതിയിൽ തീവ്രവാദ സംഘത്തിെൻറ അധിനിവേശം അനുവദിക്കില്ല.
ഞാൻ ഇവിടെ കണ്ട മിക്ക വനിതകളും സ്നാപ്ചാറ്റിലുണ്ട്. സ്നാപ്ചാറ്റിൽ അവർക്കൊപ്പം ചേരാൻ അവർ ആവശ്യപ്പെടുന്നു. സംസ്കാരത്തിെൻറ മാറ്റമാണോ ഇത്?
ഇക്കാര്യത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഞാൻ അവകാശപ്പെടുന്നില്ല. സൗദി പൗരൻമാർ എപ്പോഴും സാമൂഹിക മാധ്യമങ്ങളിലും സാേങ്കതിക വിദ്യയിലും തൽപരരാണ്.
വനിതകളുടെ തൊഴിൽ?
പുരുഷൻമാർക്കും വനിതകൾക്കും തുല്യവേതനം ഉറപ്പാക്കുന്ന വ്യവസ്ഥകൾ ഉടൻ പ്രാബല്യത്തിൽ വരും.
താങ്കൾ തുല്യ വേതനത്തെകുറിച്ച് പറയുന്നു, പക്ഷെ ഇൗ രാജ്യത്ത് വനിതകൾക്ക് ഡ്രൈവ് ചെയ്യാൻപോലും ആവില്ല.
അത് ഇനിയൊരു വിഷയമല്ല. ഡ്രൈവിങ് സ്കൂളുകൾ സ്ഥാപിതമായികഴിഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ സൗദിയിലെ വനിതകൾ ഡ്രൈവ് ചെയ്യും. ആ വേദനാജനകമായ കാലത്തെ അവസാനം ഞങ്ങൾ അതിജീവിച്ചിരിക്കുന്നു.
താങ്കളുടെ പിതാവിൽ നിന്ന് താങ്കൾ എന്താണ് പഠിച്ചത്?
നിരവധി, നിരവധി കാര്യങ്ങൾ. വായന അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്. ചരിത്രത്തിെൻറ വലിയ വായനക്കാരൻ കൂടിയാണദ്ദേഹം. ഒാരോ ആഴ്ചയും അേദ്ദഹം ഒാേരാ പുസ്തകവും ഞങ്ങൾക്ക് തരും. ആഴ്ചയുടെ അവസാനം ആ പുസ്തകത്തെ കുറിച്ച് ഞങ്ങേളാട് ചോദ്യങ്ങൾ ചോദിക്കും. അദ്ദേഹം എപ്പോഴും പറയാറുണ്ട്, ‘ആയിരം വർഷത്തെ ചരിത്രം വായിച്ചാൽ, നിങ്ങൾക്ക് ആയിരം വർഷത്തെ പരിചയസമ്പത്തുണ്ടാകും’.
താങ്കൾക്ക് 32 വയസായി. അടുത്ത 50 വർഷത്തേക്ക് താങ്കൾക്ക് ഇൗ രാജ്യം ഭരിക്കാനാവും
ഒരാൾ എത്രകാലം ജീവിക്കുമെന്ന് ഇൗശ്വരന് മാത്രമേ അറിയാവു.
എന്തിനെങ്കിലും താങ്കളെ തടയാനാവുമോ?
മരണത്തിന് മാത്രം.
തയാറാക്കിയത്: മുഹമ്മദ് സുഹൈബ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.