സി.ബി.എസ്.ഇ ക്ലസ്റ്റർ മീറ്റ് ഫുട്ബാൾ; യാര സ്കൂളിന് വിജയം
text_fieldsസി.ബി.എസ്.ഇ ക്ലസ്റ്റർ മീറ്റ് ഫുട്ബാളിൽ വിജയിച്ച റിയാദ്
യാര ഇന്റർനാഷനൽ സ്കൂൾ ടീം
റിയാദ്: സി.ബി.എസ്.ഇ സൗദി ചാപ്റ്റർ 31ാമത് ക്ലസ്റ്റർ മീറ്റിനോടനുബന്ധിച്ച് ദമ്മാം ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ഫുട്ബാൾ ഫൈനൽ മത്സരത്തിൽ റിയാദ് യാര ഇന്റർനാഷനൽ സ്കൂൾ വിജയിച്ചു. ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
കാൽപന്തു കളിയുടെ വന്യസൗന്ദര്യം ദൃശ്യമായ മത്സരത്തിൽ ആവേശാരവങ്ങളുടെ താരപ്പൊലിമയോടെയാണ് യാരാ ഇന്റർനാഷനൽ സ്കൂൾ ചാമ്പ്യന്മാരായത്. കൗമാര താരങ്ങളായ അലനും ഹനീനും യാരാ സ്കൂളിന് വേണ്ടി ഗോളുകൾ നേടി. ടീമംഗങ്ങളെയും പരിശീലകരെയും യാര സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും അനുമോദിച്ചു. ഇന്ത്യയിൽ നടക്കുന്ന ദേശീയ സ്പോർട്സ് മീറ്റിൽ യാര ഇന്റർനാഷനൽ സ്കൂൾ സൗദി അറേബ്യയെ പ്രതിനിധാനംചെയ്ത് പങ്കെടുക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.