സി.ബി.എസ്.ഇ ക്ലസ്റ്റർ മീറ്റ് തുടങ്ങി
text_fieldsജിദ്ദ: സൗദി അറേബ്യയിലെ സി.ബി.എസ്.ഇ സ്കൂളുകളുടെ 29ാമത് ക്ലസ്റ്റര്‍ മീറ്റ് ജിദ്ദ ഇന്ത് യൻ സ്കൂളിൽ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ഉദ്ഘാടനം ചെയ്തു. വിജയപരാ ജയങ്ങളെക്കുറിച്ച് ചിന്തിക്കാതെ മത്സരങ്ങളില്‍ സജീവമായ പങ്കാളിത്തം വഹിക്കുന്നതി നാണ് ഊന്നല്‍ നല്‍കേണ്ടതെന്നും ഒരു കാരണവശാലും നിരാശ നമ്മെ പിടികൂടാന്‍ പാടില്ലെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. ബലൂണുകള്‍ പറത്തി കോണ്‍സല്‍ ജനറല്‍ 29ാമത് ക്ലസ്റ്റര്‍ മീറ്റ് പ്രഖ്യാപനം നടത്തി. സി.ജി നേരേത്ത പതാക ഉയര്‍ത്തി.
ഹയര്‍ബോര്‍ഡ് അംഗം അബ്ദുല്‍ ഗഫൂര്‍ ഡാനിഷ്, സ്കൂള്‍ ഒബ്സര്‍വര്‍ സാഹില്‍ ശര്‍മ, സി.ബി.എസ്.ഇ സൗദി ചാപ്റ്റര്‍ കണ്‍വീനറും ജിദ്ദ അല്‍മവാരിദ് ഇൻറര്‍നാഷനല്‍ സ്കൂള്‍ പ്രിന്‍സിപ്പലുമായ അബ്ദുൽ സമദ്, ജിദ്ദ ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് മുഹമ്മദ് ഗസന്‍ഫര്‍ ആലം എന്നിവര്‍ സംസാരിച്ചു. ജിദ്ദ ഇന്ത്യന്‍ സ്കൂള്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളും ഇതര സി.ബി.എസ്.ഇ സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരും ജിദ്ദ ഇന്ത്യന്‍ സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാരും രക്ഷിതാക്കളും ഉദ്ഘാടന ചടങ്ങിന് സാക്ഷ്യംവഹിച്ചു.
പ്ലസ്ടു വിദ്യാര്‍ഥികളായ സയിദ് മുഹമ്മദ് അയ്മന് ഖുര്‍ആന്‍ പാരായണവും മുസമ്മില്‍ അഹ്മദ് ഖാന് തര്‍ജമയും നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന് സ്വാഗതം പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ സ്കൂള്‍ സ്പോര്‍ട്സ് സെക്രട്ടറി മത്സരാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിനോടനുബന്ധിച്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാസാംസ്കാരിക പരിപാടികള്‍ നടന്നു. അധ്യാപകരായ ചഞ്ചു ഗുരു, സി.ടി. മന്‍സൂർ, ബിന്ദു ഉദയൻ, പുഷ്പ കൃഷ്ണൻ, ജയശ്രീ പ്രതാപൻ, പി.കെ. റജുല എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ലുബ്ന ഖുബി, സുഹ്റ മെര്‍ച്ചൻറ്, മൈമൂന മിസ്രി എന്നിവര്‍ അവതാരകരായിരുന്നു. 18 സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന മേള 20ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.