സി.ബി.എസ്.ഇ പരീക്ഷ ഫലം: യാര ഇന്റർനാഷനൽ സ്കൂളിന് ഇത്തവണയും നൂറുമേനി വിജയം
text_fieldsറിയാദ്: യാര ഇന്റർനാഷനൽ സ്കൂൾ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ ഇത്തവണയും നൂറുമേനി വിജയം നേടി. പത്താം ക്ലാസ് പരീക്ഷയെഴുതിയ 125 വിദ്യാർഥികളിൽ 86 ശതമാനം വിദ്യാർഥികൾ ഫസ്റ്റ് ക്ലാസ്സിലും അതിന് മുകളിലും വിജയം കൈവരിച്ചപ്പോൾ 52 ശതമാനം വിദ്യാർഥികൾ ഡിസ്റ്റിക്ഷനോടെയും വിജയിച്ചു.
സ്റ്റേസി റണിത് (97.80 ശതമാനം), സെറീൻ സാഹിദ് ജാൻ (96.40 ശതമാനം), ഹന്ന മുജീബ് (96.20 ശതമാനം) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനപത്രമായി മാറി. പത്താം ക്ലാസ് വിദ്യാർഥികളായ ആകർഷ് മനോജ് മലയാളത്തിലും, ഹന്ന മുജീബ് കണക്കിലും നൂറിൽ നൂറ് മാർക്കും നേടി മികവുപുലർത്തി.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിൽ സ്കൂൾ നൂറ് ശതമാനം വിജയം കൈവരിച്ചു. പരീക്ഷയെഴുതിയ 60 കുട്ടികളിൽ 95 ശതമാനം പേരും ഫസ്റ്റ്ക്ളാസ്സിലും അതിനുമുകളിലുമെത്തിയപ്പോൾ, 49 ശതമാനം വിദ്യാർഥികൾ ഡിസ്റ്റിംക്ഷനോടെയും വിജയിച്ചു. സിദ്ര തഹ്സീൻ (97.40 ശതമാനം), ബിന്യാമിൻ മുത്തഖീ പെഹ്ലാരി (94.80 ശതമാനം), മുഹമ്മദ് ഹാരിസ് മാളിയേക്കൽ (93 ശതമാനം) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ സിദ്ര തഹ്സീൻ, ബിന്യാമിൻ മുത്തഖീ പെഹ്ലാരി, സൽമാൻ ഫാരിസ് (92 ശതമാനം) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ഉറപ്പിച്ചപ്പോൾ കൊമേഴ്സ് വിഭാഗത്തിൽ മുഹമ്മദ് ഹാരിസ് മാളിയേക്കൽ, ജെലിൻ റോസ് (88.60 ശതമാനം), നേഹ സുധേഷ് (86 ശതമാനം) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മൻതഷ ഫൈൻ ആർട്സ് വിഷയത്തിൽ നൂറിൽ നൂറ് മാർക്കും നേടി സ്കൂളിന്റെ അഭിമാനമായി മാറി.
വിദ്യാർഥികളുടെ ഉന്നത വിജയത്തിന് സ്കൂൾ പ്രിൻസിപ്പൽ ആസിമാ സലീം, വൈസ് പ്രിൻസിപ്പൽ ഷറഫ് അഹമ്മദ്, മിഡിൽ ലീഡർമാരായ റഹ്മാബീവി അഫ്സൽ, സുധീർ അഹമദ്, മറ്റ് അധ്യാപകർ എന്നിവർ വഹിച്ച പങ്ക് നിസ്തുലമാണെന്ന് മാനേജ്മെന്റ് വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.