സി.ബി.എസ്.ഇ സ്പോർട്സ് ഒബ്സർവർ ഡോ. വിജയേന്ദർ സിങ് അൽ യാസ്മിൻ സ്കൂൾ സന്ദർശിച്ചു
text_fieldsറിയാദ്: സി.ബി.എസ്.ഇ സൗദി ചാപ്റ്റർ സ്പോർട്സ് ഒബ്സർവറായ ഡോ. വിജയേന്ദർ സിങ്, ഭാര്യ രഞ്ജിത് കൗർ എന്നിവർ റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂൾ സന്ദർശിച്ചു. കായിക പരിശീലകരിൽ ഇതിഹാസമായ ഡോ. വിജയേന്ദർ സിങ്, ജിദ്ദ ഇന്ത്യൻ സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ, സൗദി സ്പോർട്സ് സി.ബി.എസ്.ഇ ഒബ്സർവർ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ രണ്ട് പതിറ്റാണ്ടിലേറെയായി രംഗത്തുണ്ട്. ഫിസിക്കൽ എജുക്കേഷനിൽ പിഎച്ച്.ഡിയും എൻ.എസ്.എൻ.ഐ പരിശീലനവും നേടിയിട്ടുണ്ട്.
സ്കൂളിലൊരുക്കിയ ചടങ്ങിൽ അദ്ദേഹത്തെ ഫലകം സമ്മാനിച്ച് ആദരിച്ചു. കോംപ്ലക്സ് മാനേജർ അബ്ദുൽ ലില്ലാഹ് നന്ദി പറഞ്ഞു. സി.ബി.എസ്.ഇ ക്ലസ്റ്റർ മീറ്റ് വിജയികൾക്ക് അദ്ദേഹം ആശംസകൾ നേർന്നു. സ്കൂളിൽനിന്ന് ജാവലിൻ ത്രോ, ഷോട്ട് പുട്ട് എന്നീ ഇനങ്ങളിൽ വിജയിച്ച അബ്ദുറഹ്മാൻ അലിക്കും ലോങ് ജംപിൽ റുസൈനക്കും പിന്തുണയും അറിയിച്ചു. പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസ്, കെ.ജി. ഹെഡ് മിസ്ട്രസ് റിഹാന അംജദ്, ഹെഡ് മിസ്ട്രസ് ഗേൾസ് വിഭാഗം നിഖത്, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ്, കോഓഡിനേറ്റർമാരായ അൽതാഫ്, സാദത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.