സി.സി. കരീമിന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി
text_fieldsജിദ്ദ: നീണ്ട 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അസി. സെക്രട്ടറി സി.സി. കരീമിന് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. നാട്ടിൽ സജീവ യൂത്ത് ലീഗ് പ്രവർത്തകനായിരിക്കെ 1984ൽ മലയാളികളുടെ ഗൾഫിലേക്കുള്ള കുത്തൊഴുക്കിൽ തെൻറ 18ാം വയസ്സിലാണ് കരീം ജിദ്ദയിലെത്തിയത്. പിന്നീട് കെ.എം.സി.സിയായി മാറിയ അന്നത്തെ ജിദ്ദ ചന്ദ്രിക റീഡേഴ്സ് ഫോറത്തിെൻറ സജീവ പ്രവർത്തകനായിരുന്നു.
അക്കാലത്ത് ലഭ്യമായ പരിമിതമായ സൗകര്യങ്ങളിൽ മലയാളി സമൂഹത്തിെൻറ വിവിധ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെട്ടുതുടങ്ങിയ ഇദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾ ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടന രംഗത്തെ വളർച്ചയോടൊപ്പം വളർന്നു.
ആത്മാർഥ പ്രവർത്തനങ്ങൾ വഴി സംഘടനാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കരീമിെൻറ സേവനങ്ങൾ എന്നും ഓർമിക്കപ്പെടുമെന്നു ജിദ്ദ കെ.എം.സി.സി നേതാക്കൾ അഭിപ്രായപ്പെട്ടു. ജിദ്ദ കെ.എം.സി.സി അസി. സെക്രട്ടറി, ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ട്രഷറർ, വൈസ് പ്രസിഡൻറ്, ജോയൻറ് സെക്രട്ടറി, വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി പ്രസിഡൻറ്, സെക്രട്ടറി, മഹല്ല് സംഘടന പ്രസിഡൻറ് തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. നാട്ടിലെ വിവിധ സി.എച്ച് സെൻററുകൾ, ജിദ്ദയിലെ ശിഹാബ് തങ്ങൾ റിലീഫ് സെൽ, ജിദ്ദ കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതി, ഹജ്ജ് വളൻറിയർ തുടങ്ങിയവയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പരേതനായ പാണക്കാട് ശിഹാബ് തങ്ങളുമായും ഹൈദരലി ശിഹാബ് തങ്ങളുമായും അടുപ്പം പുലർത്തിപ്പോന്ന ഇദ്ദേഹം ജിദ്ദയിലെത്തുന്ന മുസ്ലിംലീഗ് നേതാക്കൾക്ക് ആതിഥേയത്വം നൽകുന്നതിൽ മുൻപന്തിയിലാണ്.
കരീമിനുള്ള സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം ജിദ്ദ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് സി.കെ.എ. റസാഖ് മാസ്റ്ററും മെമേൻറാ സെക്രട്ടറി അരിമ്പ്ര അബൂബക്കറും നൽകി. ചെയർമാൻ നിസാം മമ്പാട്സംഗമം ഉദ്ഘാടനം ചെയ്തു. വാദി ദവാസിർ കെ.എം.സി.സി പ്രസിഡൻറ് ശറഫുദ്ദീൻ , ശിഹാബ് താമരക്കുളം, നാസർ മച്ചിങ്ങൽ, പി.സി.എ. റഹ്മാൻ ഇണ്ണി, മജീദ് പുകയൂർ, എ.കെ ബാവ, ഹബീബ് കല്ലൻ, അഷ്റഫ് നല്ലളം, അഷ്റഫ് താഴേക്കോട്, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ലത്തീഫ് പൊന്നാട്, നൗഫൽ ഉള്ളാടൻ, ഇ.വി. നാസർ, അഷ്റഫ് നല്ലേടത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.