ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് റിയാദ് ടാക്കീസ്
text_fieldsറിയാദ്: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിെൻറ ഭാഗമായി, പിറന്നു വീണ മണ്ണിനു വേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ സമരനായകന്മാർക്കും ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികൾക്കും പ്രണാമം അർപ്പിച്ച് റിയാദ് ടാക്കീസ് ആഘോഷം സംഘടിപ്പിച്ചു. ലോകത്ത് എവിടെയാണെങ്കിലും മാതൃരാജ്യത്തിെൻറ ഉയർച്ചയിലും സന്തോഷത്തിലും ആഘോഷങ്ങളിലും പങ്കുചേരുന്നത് മാതൃ രാജ്യത്തിെൻറ സ്വാതന്ത്ര്യ സമരചരിത്രം പുതിയ തലമുറകൾക്ക് പകർന്നുനൽകാൻ ഇത്തരം ചടങ്ങുകൾക്ക് കഴിയുമെന്നും രാജ്യത്തിെൻറ പരമാധികാരം സംരക്ഷിക്കാനും കോവിഡിനെതിരെ പോരാടാനും എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
റിയാദ് മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ പ്രോട്ടോക്കോൾ പാലിച്ചു നടന്ന ലളിതമായ ചടങ്ങ് പ്രസിഡൻറ് നവാസ് ഒപ്പീസ്, ജരീർ മെഡിക്കൽസ് മാർക്കറ്റിങ് മാനേജർ മുഹമ്മദ് അനസ് എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
ദേശഭക്തി ഗാനാലാപനവും മധുരവിതരണവുമുണ്ടായി.
വൈസ് പ്രസിഡൻറ് നൗഷാദ് ആലുവ, സാജിദ് നൂറനാട്, ഷൈജു പച്ച, സലാം പെരുമ്പാവൂർ, ബാലഗോപാൽ, എടവണ്ണ സുനിൽ ബാബു, വിപിൻ വയനാട്, ജബ്ബാർ പൂവാർ, സനൂപ് രയരോത്ത്, സജീർ സമദ്, ഷമീർ കല്ലിങ്ങൽ, ഷഫീഖ് പാറയിൽ, പ്രദീപ് കിച്ചു, വിജേഷ് കണ്ണൂർ, മഹേഷ് ജയ്, ഷിജു റഷീദ്, വരുൺ കണ്ണൂർ, യു.എം. അൻഷാദ്, കബീർ പട്ടാമ്പി, കെ.ആർ. അനസ്, ജിൽ ജിൽ മാളവന തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.