ആഘോഷം ബോധവത്കരണമാക്കി; പെരുന്നാളിന് ശമീർ അലി നടന്നുതീർത്തത് 120 കിലോമീറ്റർ
text_fieldsഅബ്ഹ: പെരുന്നാൾ ദിനങ്ങളിൽ ശമീർ അലി നടന്നുതീർത്തത് 120 കിലോമീറ്റർ. എല്ലാവരും പലതരത്തിൽ ഈദ് ആഘോഷങ്ങളിൽ മുഴുകിയപ്പോഴാണ് ഈ മലയാളി യുവാവ് ആരോഗ്യ സംരക്ഷണ ബോധവത്കരണത്തിനായി ജീസാനിലെ ദർബ് മുതൽ ഖമീസ് മുശൈത്ത് വരെ കുത്തനെയുള്ള ചുരം റോഡ് നടന്നുകയറിയത്. രണ്ട് ദിവസമെടുത്താണ് ഇത്രയും ദൂരം പിന്നിട്ടത്. പെരുന്നാൾ ദിനത്തിൽ രാവിലെ ആറിന് ദർബിൽനിന്ന് തുടങ്ങിയ യാത്ര പിറ്റേദിവസം വൈകീട്ട് ഒമ്പതിന് ഖമീസ് മുശൈത്തിൽ അവസാനിപ്പിച്ചു.
അബഹയിലെ ടിക്ടോക്ക് കൂട്ടായ്മയായ ‘ക്ലൗഡ്‌സ് ഓഫ് അബഹ’ പ്രവർത്തകർ അബഹയിലും ഖമീസിലും സ്വീകരണം ഒരുക്കി. സമൂഹ മാധ്യമത്തിൽ സജീവമായ അലി സഞ്ചാരിയും സാഹസികയാത്ര ഇഷ്ടപ്പെടുന്നയാളും ആണ്. യാത്രക്കിടെ നിരവധി രാജ്യക്കാരായ പ്രവാസികളും സ്വദേശികളും ആഹാരവും വെള്ളവും നൽകിയതായും പെരുന്നാൾ ദിനം താമസിക്കാൻ സ്ഥലം കണ്ടെത്തി നൽകിയത് പൊലീസ് ഉദ്യോഗസ്ഥരാണെന്നും ശമീർ അലി പറഞ്ഞു.
മലപ്പുറം കിഴിശ്ശേരി സ്വദേശിയായ ശമീർ അലി പന്നികോട്ടിൽ അലിയുടെയും ഹഫ്സത്തിന്റെയും മകനാണ്. നജീബയാണ് ഭാര്യ. ഐറിൻ ഷമീർ, അംരിൻ ഷമീർ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.