യു.ഡി.എഫ് വിജയത്തിൽ ജീസാനിൽ ആഘോഷം
text_fieldsതൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം ഒ.ഐ.സി.സി ജീസാൻ സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചപ്പോൾ
ജീസാൻ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം ഒ.ഐ.സി.സി ജീസാൻ സെൻട്രൽ കമ്മറ്റിയിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. കേക്ക് മുറിച്ചും മുദ്രാവാക്യം വിളിച്ചുമാണ് ആഘോഷ പരിപാടികൾ നടന്നത്.
ഒ.ഐ.സി.സി ജീസാൻ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് നാസർ ചെലേമ്പ്ര, കെ.എം.സി.സി പ്രസിഡന്റ് ഹാരിസ് കല്ലായി, ഒ.ഐ.സി.സി ജീസാൻ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ഫൈസൽ കുറ്റിയാ
ടി, ജെയ്സൻ കണ്ണൂർ, മറ്റ് ഒ.ഐ.സി.സി ഭാരവാഹികളായ ഷറഫുദ്ധീൻ മട്ടന്നൂർ, റിയാസ് കരുവൻച്ചാൽ തുടങ്ങിയവർ ആഘോഷത്തിൽ പങ്കാളികളായി. മതേതര സങ്കൽപ്പങ്ങൾക്ക് ഇനിയും കേരളത്തിൽ സ്ഥാനമുണ്ട് എന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.