'നീറ്റ് പരീക്ഷക്ക് റിയാദിൽ കേന്ദ്രം അനുവദിക്കണം'
text_fieldsറിയാദ്: കോവിഡിെൻറ പ്രത്യേക സാഹചര്യത്തിൽ സൗദി തലസ്ഥാനമായ റിയാദിൽ നീറ്റ് പരീക്ഷകേന്ദ്രം അനുവദിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) പ്രമേയത്തിലൂടെ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
ഗൾഫ് മേഖലയിൽനിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്ലേശം ആയിരത്തിലധികം പരീക്ഷാർഥികളെയാണ് ബാധിക്കുന്നത്. ഗൾഫിലെ ഏറ്റവുമധികം പരീക്ഷാർഥികളുള്ള രാജ്യം എന്നനിലക്ക് സൗദി തലസ്ഥാനമായ റിയാദിൽ പരീക്ഷകേന്ദ്രം അനുവദിക്കേണ്ടതിെൻറ അനിവാര്യത പ്രമേയം ചൂണ്ടിക്കാട്ടി.
മുൻകാലങ്ങളിൽ അനായാസം നാട്ടിൽപോയി പരീക്ഷ എഴുതി തിരിച്ചുവരുന്നത് പതിവായിരുന്നെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നാട്ടിൽനിന്ന് തിരിച്ചുള്ള യാത്ര തീർത്തും ശ്രമകരമാണ്. ആയതിനാൽ സൗദിയിൽനിന്നുള്ള ഭൂരിഭാഗം വിദ്യാർഥികൾക്കും നീറ്റ് പരീക്ഷക്കുള്ള അവസരം നഷ്ടമാകുന്ന സാഹചര്യമാണ്.
ഈ വിഷയങ്ങൾ വിവരിച്ചു കൊണ്ടുള്ള നിവേദനം ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദിന് സമർപ്പിച്ചു. കൂടാതെ പരീക്ഷ അടുത്തെത്തിയ സാഹചര്യത്തിൽ നീറ്റ് പരീക്ഷകേന്ദ്രം റിയാദിൽ അനുവദിക്കാനാവശ്യമായ അടിയന്തരവും ക്രിയാത്മകവുമായ ഇടപെടലുകൾ കേന്ദ്ര സർക്കാറിലും പരീക്ഷ ബോർഡിലും നടത്തണമെന്ന് കേരള സർക്കാറിനോടും കേരളത്തിൽനിന്നുള്ള എം.പിമാരോടും അഭ്യർഥിച്ചു.
ലുഖ്മാൻ പാഴൂർ, അഷ്റഫ് ഓച്ചിറ, ബഷീർ മിസ്ബാഹി, അബ്ദുൽ ഖാദർ പള്ളിപ്പറമ്പ്, അബ്ദുൽ റസാഖ് വയൽക്കര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.