കേന്ദ്ര ബജറ്റ് നിരാശജനകം -ഇന്ത്യൻ സോഷ്യൽ ഫോറം
text_fieldsറിയാദ്: ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളെ ബജറ്റിൽ തീർത്തും അവഗണിച്ച കേന്ദ്ര സർക്കാർ നടപടി അപലപനീയമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സ്റ്റേറ്റ് കമ്മിറ്റി.
കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റിൽ കോവിഡ് പ്രതിസന്ധിയിൽ സർവതും നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനോ കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിനുള്ള ക്ഷേമപദ്ധതികൾക്കോ ഒന്നും വകയിരുത്താതെ അവഗണിച്ചത് നീതീകരിക്കാനാവാത്തതാണ്.
വിമാനക്കമ്പനികളുടെ കൊള്ളയിൽ ദുരിതത്തിലായ പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ബജറ്റിൽ ഒന്നും ഉൾക്കൊള്ളിച്ചിട്ടില്ല. കേന്ദ്ര സർക്കാർ പ്രവാസികളോട് കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് അലവി ചുള്ളിയാൻ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി എൻ.എൻ. അബ്ദുല്ലത്തീഫ്, മുഹിനുദ്ദീൻ, സ്റ്റേറ്റ് സെക്രട്ടറി ഉസ്മാൻ ചെറുതിരുത്തി, വെൽഫെയർ ഇൻചാർജ് അസീസ് പയ്യന്നൂർ എന്നിവർ സംസാരിച്ചു.
അഷ്റഫ് വേങ്ങൂർ, റസാഖ് മാക്കൂൽ, പി.എസ്. അൻവർ, അൻവർ ആറ്റിങ്ങൽ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.