പ്രവാസി അവഗണന ദൃശ്യമാകുന്ന കേന്ദ്ര ബജറ്റ് -അൽഖോബാർ കെ.എം.സി.സി
text_fieldsഅൽഖോബാർ: നരേന്ദ്ര മോദി സര്‍ക്കാര്‍ വര്‍ഷങ്ങളായി തുടരുന്ന പ്രവാസി അവഗണനയുടെ തുടര്‍ച്ചയാണ് 2022-23 വാര്‍ഷിക യൂനിയൻ ബജറ്റെന്ന് അൽഖോബാർ ടൗണ്‍ കെ.എം.സി.സി സമ്മേളനം അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ സാമ്പത്തിക നേട്ടങ്ങള്‍ക്ക് പുറംരാജ്യങ്ങളില്‍ അധ്വാനിക്കുന്ന സാധാരണക്കാരായ പ്രവാസികളെ തഴയുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും എയര്‍ ഇന്ത്യ സ്വകാര്യവത്കരണം നടത്തി കൈയൊഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങളായി വിമാന യാത്രാപ്രശ്നങ്ങളില്‍ കഴിയുന്ന പ്രവാസികളോട് കാണിക്കുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
അൽഖോബാർ അപ്സര ദര്‍ബാര്‍ ഹാളില്‍ നടന്ന സമ്മേളനത്തിൽ മൊയ്തുണ്ണി പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പാണ്ടികശാല ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ കൂലെരി മുഖ്യ പ്രഭാഷണം നടത്തി. അജ്മല്‍ മദനി വാണിമേല്‍ ഉദ്ബോധനം നടത്തി.
സിറാജ് ആലുവ, ഇക്ബാല്‍ ആനമങ്ങാട്, മുഹമ്മദ് അമീന് ഈരാറ്റുപേട്ട, ഷാനി പയ്യോളി എന്നിവര്‍ സംസാരിച്ചു. ജുനൈദ് കാഞ്ഞങ്ങാട് സ്വാഗതവും സലിം കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു. അബ്ദുറഹ്മാന് ഉളിയില്‍ ഖിറാഅത്ത് നടത്തി.
സൗദി കെ.എം.സി.സി അംഗത്വ കാമ്പയിന്റെ അടിസ്ഥാനത്തില്‍ അൽഖോബാർ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലെ ഖോബാര്‍ ടൗണ്‍ ഏരിയ കമ്മിറ്റി ഭാരവാഹികളായി മൊയ്തുണ്ണി പാലപ്പെട്ടി (പ്രസി.), വി.പി.പി. അബ്ദുല്ല തൃക്കരിപ്പൂര്‍, അഷറഫ് കുന്ദമംഗലം, മുഹമ്മദ് റഫീക്ക് നങ്ങാരത്ത്, സഹീര്‍ മുഴപ്പിലങ്ങാട് (വൈ. പ്രസി.), ജുനൈദ് കാഞ്ഞങ്ങാട് (ജന. സെക്ര.), നജ്മുദ്ദീന് ചെമ്മാട്, അബ്ദുറഹ്മാന് ഉളിയില്‍, ബഷീര്‍ പയ്യോളി, സമീര്‍ അഞ്ചില്ലത്ത്, ജാബിര്‍ ഓട്ടപടവ്, ശിഹാബ് മങ്കട (സെക്ര.), സലിം കുറ്റിക്കാട്ടൂര്‍ (ട്രഷ.), സൈഫര്‍ അലി പുഴക്കാട്ടീരി (ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍), ഫരീദ് കുന്നത്ത് (മീഡിയ കണ്‍വീനര്‍), ഹുമയൂണ്‍ കബീര്‍ പുതുക്കാട് (സ്പോർട്സ് കണ്‍വീനര്‍), സുലൈമാന്‍ കൂലെരി, അന്‍വര്‍ നജീബ് ചീക്കിലോട്, ഹംസ കൊടുവള്ളി, മുഹമ്മദ് ആവിലോറ (ഉപദേശക സമിതിയംഗങ്ങള്‍) എന്നിവരെ യോഗം തെരഞ്ഞെടുത്തു. നാസര്‍ ചാലിയം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.