Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസികൾക്ക്​​...

പ്രവാസികൾക്ക്​​ സൗദിയിലേക്ക്​ നേരിട്ട്​ മടങ്ങാൻ കേ​ന്ദ്ര സർക്കാർ ഇടപെടണം -ഇന്ത്യൻ വളൻറിയർ സംഘം

text_fields
bookmark_border
indian volunteer team
cancel
camera_alt

റിയാദിലെത്തിയ കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവിന്​ ഇന്ത്യൻ വളൻറിയർ സംഘം നിവേദനം കൈമാറുന്നു

റിയാദ്​: ഇന്ത്യയിൽനിന്ന്​ രണ്ട്​ ഡോസ്​ വാക്​സിനെടുത്തവർക്ക് സൗദിയിലേക്ക്​​ നേരിട്ട്​ വരാൻ അനുമതിക്ക്​ വേണ്ടി ഇടപെടൽ നടത്തണമെന്ന് സൗദിയിലെ ഇന്ത്യൻ വളൻറിയർ പ്രതിനിധി സംഘം കേന്ദ്ര സർക്കാറിനോട്​ ആവശ്യപ്പെട്ടു.​ സൗദി സന്ദർശിച്ച വനം-കാലാവസ്ഥ വ്യതിയാനം-തൊഴിൽ കാര്യ മന്ത്രി ഭൂപേന്ദ്ര യാദവിന്​ മുമ്പിലാണ് ഇതടക്കം​ നിരവധി പ്രവാസി വിഷയങ്ങൾ ഉന്നയിക്കപ്പെട്ടത്​.

സൗദിയിലെ തൊഴിൽ നിയമങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ പഠിക്കാനും അതിന്​ അനുസൃതമായി ഇന്ത്യൻ പ്രവാസികളെ ബോധവത്​കരിക്കാനും ഇന്ത്യൻ മിഷന്​ കീഴിൽ ഒരു സ്ഥിരം സംവിധാനം ഉണ്ടാകണമെന്നും മന്ത്രിക്ക്​ നൽകിയ ന​ിവേദനത്തിൽ ആവശ്യപ്പെട്ടു. പുതിയ തൊഴിൽ നിയമങ്ങൾ പഠിക്കാനും അത്​ മൂലമുള്ള ബുദ്ധിമുട്ടുകൾക്ക്​ പ്രതിവിധി തേടാനും ഉന്നതതല ഉദ്യോഗസ്​ഥ സംഘം സൗദി സന്ദർശിക്കണം.

തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങൾ അപ്പപ്പോൾ ​തന്നെ മനസ്സിലാക്കി കേന്ദ്ര സർക്കാറിനെയും പ്രവാസികളെയും അറിയിക്കാൻ സംവിധാനമുണ്ടാകണം. ഗൾഫിലേക്കുള്ള തൊഴിൽ റിക്രൂട്ടിങ്ങിലെ തട്ടിപ്പുകളൊഴിവാക്കാനും യോഗ്യതക്ക്​ അനുസരിച്ചുള്ള തൊഴിൽ ഇന്ത്യൻ ഉദ്യോഗാർഥികൾക്ക്​ ഗൾഫ്​ രാജ്യങ്ങളിൽ തേടാനും കത്യമായ ചട്ടക്കൂടുള്ള സംവിധാനവും വേണം.

ഗാർഹിക തൊഴിലാളികൾ ഏജൻറുമാരാൽ കബളിപ്പിക്കപ്പെട്ട്​ ദുരിതങ്ങളിൽ ചെന്ന്​ ചാടാതിരിക്കാൻ ​തൊഴിൽ കരാർ ഇന്ത്യൻ എംബസിയിൽ അറ്റസ്​റ്റ്​ ചെയ്യിക്കണം. ഇഖാമ കാലാവധി കഴിഞ്ഞും ഹുറൂബ്​ പോലുള്ള നിയമകുരുക്കിൽപെട്ടും പ്രശ്​നത്തിലായി കഴിയുന്ന ഇന്ത്യൻ തൊഴിലാളികൾക്ക്​ പദവി ശരിയാക്കി ജോലിയിൽ തുടരാനോ ശിക്ഷാനടപടികളുണ്ടാകാതെ നാട്ടിലേക്ക്​ മടങ്ങാനോ ആവശ്യമായ സംവിധാനം എംബസി മുഖാന്തിരം ഉണ്ടാക്കണം.

ഇഖാമ പുതുക്കേണ്ടത്​ തൊഴിലുടമയുടെ ബാധ്യതയാണ്​. അതി​ന്​ തൊഴിലാളി ശിക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടാവരുത്​. തൊഴിൽ കരാർ ലംഘിക്കുകയും റിക്രൂട്ട്​ ചെയ്​ത്​ കൊണ്ടുവരുന്ന തൊഴിലാളികളെ ദുരിതത്തിലാക്കുകയും ചെയ്യുന്ന തൊഴിലുടമകളെയും ഏജൻസികളെയും റിക്രൂട്ട്​മെൻറിൽനിന്ന്​ വിലക്കും വിധം കരിമ്പട്ടികയിൽ ഉൾപെടുത്തണം.

ഇന്ത്യയിലെ കോവാക്​സിന്​ സൗദിയിൽ അംഗീകാരം നേടാൻ ആവശ്യമായ നടപടി സ്വീകരിക്കണം. ഇന്ത്യയിൽനിന്ന്​ കോവാക്​സിനെടുത്ത്​ വരുന്നവർക്ക്​ സൗദിയിൽ ​വീണ്ടും രണ്ട്​ ഡോസ്​ വാക്​സിൻ എടുക്കേണ്ടിവരുന്നു. ഇതിനൊരു പ്രതിവിധിയുണ്ടാക്കാൻ ഇന്ത്യൻ ഗവൺമെൻറ്​ ഇടപെടൽ നടത്തണം.

ദമ്മാമിൽ ഇന്ത്യൻ കോൺസുലേറ്റ്​ ആരംഭിക്കണം. അതിന്​ സൗദി വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട്​ നടപടി സ്വീകരിക്കണം. സൗദിയിൽ സാ​ങ്കേതിക തൊഴിലുകളിൽ നൈപുണ്യ പരീക്ഷ നിർബന്ധമായ സാഹചര്യത്തിൽ പ്രവാസികൾക്ക്​ ആവശ്യമായ സഹായം നൽകാനും തൊഴിൽ പരിചയ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഇന്ത്യൻ എംബസിയിൽ തന്നെ അറ്റസ്​റ്റ്​ ചെയ്യാനും സംവിധാനം ഏർപ്പെടുത്തണം.

കേരളത്തിലെ നോർക്ക അറ്റസ്​റ്റേഷൻ മാതൃകയിലുള്ള നടപടിയാണ്​ സൗദിയിലെ ഇന്ത്യൻ എംബസിയിൽ വേണ്ടത്​. നിലവിൽ സൗദിയിൽ സാ​ങ്കേതിക തസ്​തികകളിലുള്ളവർക്ക്​ ജോലിയിൽ തുടരാനും റെസിഡൻറ്​ പെർമിറ്റ്​ (ഇഖാമ) പുതുക്കി കിട്ടാനും അറ്റസ്​റ്റ്​ ചെയ്​ത യോഗ്യത സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. നാട്ടിൽ പോയി ഇതൊക്കെ ചെയ്​ത്​ മടങ്ങാൻ സമയവും സൗകര്യവുമില്ലാത്ത പ്രവാസികൾക്ക്​ എംബസിയിൽ തന്നെ അറ്റസ്​റ്റ്​ ചെയ്​തു കിട്ടാൻ സൗകര്യമേർപ്പെടുത്തുന്നത്​ വലിയ ആശ്വാസവും അനുഗ്രഹവുമായി മാറും.

എംബസിയിൽ കെട്ടിക്കിടക്കുന്ന സാമൂഹിക ക്ഷേമ നിധി സൗദിയിൽ പലവിധ പ്രശ്​നങ്ങളിൽ പെടുന്നവരെ സഹായിക്കാൻ വിനിയോഗിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും വളൻറിയർമാർ ആവശ്യപ്പെട്ടു. ജയിലിൽ കിടക്കുന്നവരുടെ മോചനത്തിനും കേസുകൾ ഒഴിവാക്കാനും നിയമസഹായവും രോഗബാധിതർക്ക്​ ചികിത്സയും ലഭ്യമാക്കാൻ ഈ ഫണ്ട്​ ഉപയോഗപ്പെടുത്തണം. വാഹനാപകട കേസിലും മറ്റ്​ കേസുകളിലും പെട്ട്​ വൻതുക നഷ്​ടപരിഹാരം നൽകാനില്ലാതെ ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കാൻ ഒരു ലക്ഷം റിയാലിൽ കൂടാത്ത തുക ഫണ്ടിൽനിന്ന്​ അനുവദിക്കാൻ കേന്ദ്രസർക്കാർ സ്ഥിരം നിയമമുണ്ടാക്കി എംബസിയെ ചുമതലപ്പെടുത്തണം.

അഖിലേന്ത്യ മെഡിക്കൽ പ്രവേശപരീക്ഷയായ 'നീറ്റ്​' ഇന്ത്യൻ വിദ്യാർഥികൾക്ക്​ സൗദിയിൽ എഴുതാൻ കേന്ദ്രം അനുവദിക്കണം. 12ാം ക്ലാസ്​ കഴിയുന്ന പ്രവാസി വിദ്യാർഥികൾക്ക്​ സൗദിയിൽ തന്നെ ഉപരിപഠനം നടത്താൻ സൗകര്യം അനുവദിക്കണം. ഇന്ത്യൻ സ്​കൂളുകളു​െട അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തി ഇന്ത്യയിലെ ഓപൺ സർവകലാശാലകളുമായി ബന്ധപ്പെട്ട്​ ​സൗദിയിൽ ഉന്നത പഠന സംവിധാനം ഏർപ്പെടുത്തണം.

ഇന്ത്യൻ സംരംഭകർക്ക്​ സൗദിയി​ലെ നിക്ഷോപാവസരങ്ങൾ ഉപയോഗപ്പെടുത്താനുള്ള മാർഗനി​ർദേശങ്ങളും സഹായവും നൽകാൻ എംബസിയിൽ ഇൻവെസ്​റ്റ്​മെൻറ്​ ഫെസിലിറ്റേഷൻ സെൻറർ ആരംഭിക്കണം. ജോലി നഷ്​ടപ്പെട്ട്​ മടങ്ങുന്ന പ്രവാസികൾക്ക്​ നാട്ടിലും വിദേശത്തും പുതിയ തൊഴിൽ കണ്ടെത്താൻ കേന്ദ്ര സർക്കാർ ജോബ്​ പോർട്ടൽ ആരംഭിക്കണം. പ്രവാസി പുനരധിവാസത്തിന്​ കേന്ദ്രസർക്കാർ പലിശരഹിത വായ്​പാ സംവിധാനം ഏർപ്പെടുത്തണം. ഇതിനായി യൂനിയൻ ബജറ്റിൽ ഫണ്ട്​ വകയിരുത്തണം.

മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച്​ നിലനിൽക്കുന്ന ആശങ്ക അകറ്റാനും പുതിയ ഡാം നിർമിക്കാനും കേന്ദ്ര സർക്കാർ മുൻകൈയെടുക്കണമെന്നതും നിവേദനത്തിൽ ഉന്നയിച്ച വിവിധ ആവശ്യങ്ങളിലൊന്നാണ്​. എല്ലാ വിഷയങ്ങളും പഠിച്ച്​ സാധ്യമായ പരിഹാരം കാണാൻ പരമാവധി പരിശ്രമിക്കുമെന്ന്​ മന്ത്രി നിവേദന സംഘ​ത്തിന്​ മറുപടി നൽകി.

ശിഹാബ്​ കൊട്ടുകാട്​, ദീപക്​, സൗമ്യ, രാജീവ്​ മുകോനി, ബിപിൻ രാമചന്ദ്ര, ഗോപകുമാർ തൃശൂർ, ആൻറണി റെവൽ, വാസുദേവൻ പിള്ള, ഗുലാം ഖാൻ എന്നിവരാണ്​ മന്ത്രിയെ കണ്ട്​ നിവേദനം നൽകിയത്​. റിയാദിൽ വളൻറിയർമാരുമായുള്ള കൂടിക്കാഴ്​ചയിൽ മന്ത്രിയോടൊപ്പം ഇന്ത്യൻ അംബസാഡർ ഡോ. ഔസാഫ്​ സഈദും പ​ങ്കെടുത്തു.

വളൻറിയർ സംഘത്തോടും അംബാസഡർ ഡോ. ഔസാഫ്​ സഈദിനോടുമൊപ്പം കേന്ദ്ര മന്ത്രി


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriatesSaudi Arabia
News Summary - Central government should intervene to repatriate expatriates directly to Saudi Arabia - Indian Volunteer Team
Next Story