വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോടുള്ള അവഗണന തുടരുന്നു -നവോദയ ജിദ്ദ
text_fieldsജിദ്ദ: വയനാട് ദുരന്തം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും കേന്ദ്രസർക്കാർ കേരളത്തോടുള്ള അവഗണന തുടരുകയാണെന്ന് നവോദയ ജിദ്ദ കമ്മിറ്റി പ്രമേയത്തിൽ ആവശ്യപ്പെട്ടു.വയനാട് ദുരന്തത്തിന്റെ ആഘാതം അനുഭവിക്കുന്ന ജനതയെ നെഞ്ചോട് ചേർത്ത് നിർത്തി ജീവിതത്തിലേക്ക് വീണ്ടും കൈപിടിച്ചു കൊണ്ടുവരാൻ കേരളം ഒന്നാകെ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ട് ഒരുമിച്ചുപ്രവർത്തിക്കുകയാണ്.
ഈ ദുരന്തത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തുകയും ആവശ്യമായ സാമ്പത്തിക സഹായമടക്കം എല്ലാ തരത്തിലുമുള്ള സഹായങ്ങള്‍ കേരളത്തോട് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ദുരന്തം കഴിഞ്ഞ് 50 ദിവസം പിന്നിട്ടിട്ടും സഹായിച്ചില്ല എന്ന് മാത്രമല്ല ത്രിപുരയിൽ വെള്ളപ്പൊക്കക്കെടുതിക്ക് 40 കോടി രൂപ അനുവദിക്കുകയും, കണക്ക് പോലും ചോദിക്കാതെ ആന്ധ്രാപ്രദേശിന് 3,440 കോടി അനുവദിക്കുകയും ചെയ്തിരിക്കുന്നു. ഇതേ അവസരത്തില്‍ കേരളത്തെ ഒരു ഘട്ടത്തിലും സഹായിച്ചില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. ബി.ജെ.പി സർക്കാറിനെ വെള്ളപൂശാനാണ് കേരളത്തിലെ ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.
ഇത്തരം നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ കേരള ജനത തിരിച്ചറിയണമെന്നും വിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തണമെന്നു ജിദ്ദ നവോദയ കേന്ദ്രകമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.