ഹജ്ജ് യാത്രാനടപടികൾ തുടങ്ങാത്ത കേന്ദ്ര സർക്കാർ നിസ്സംഗത പ്രതിഷേധാർഹം -കെ.എം.സി.സി
text_fieldsറിയാദ്: ഹജ്ജ് തുടങ്ങാൻ ഏതാനും മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് എന്നിരിക്കെ യാത്ര അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇതുവരെ യാതൊരു വിധ നടപടികളും ആരംഭിച്ചിട്ടില്ലെന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് റിയാദ് കെ.എം.സി.സി ആനക്കയം പഞ്ചായത്ത് കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. ഇത്തവണ ഹജ്ജ് ജൂൺ മാസത്തിലാണ്.
യാത്ര അപേക്ഷ നടപടികൾ തുടങ്ങുന്നതിന് മുമ്പ് കേന്ദ്ര ഹജ്ജ് നയം പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ യാത്രാ അപേക്ഷ നടപടികൾ സുഗമമായി നടത്താൻ സാധിക്കൂ. നവംബർ മാസത്തിൽ ആരംഭിക്കേണ്ടിയിരുന്ന അപേക്ഷ സമർപ്പണം രണ്ടുമാസം വൈകി ജനുവരി ഒന്നിന് തുടങ്ങുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ലക്ഷക്കണക്കിന് വിശ്വാസികളുടെ ഹജ്ജ് യാത്ര ആശങ്കയിലാക്കിയുള്ള കേന്ദ്ര സർക്കാറിെൻറ അവഗണന നിഷ്ക്രിയത്വവും അവകാശ ലംഘനവുമാണെന്നും ഉത്തരവാദപ്പെട്ടവർ അലംഭാവം വെടിഞ്ഞ് എത്രയും പെട്ടെന്ന് പരിഹാരങ്ങൾ കാണണമെന്നും യോഗം അഭിപ്രായപ്പെട്ടു.
പുതിയ മെംബർഷിപ് അടിസ്ഥാനത്തിൽ വിളിച്ചുചേർത്ത കൗൺസിൽ യോഗം റിയാദ് കെ.എം.സി.സി മലപ്പുറം മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ബഷീർ ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. ആനക്കയം പഞ്ചായത്ത് കെ.എം.സി.സി പ്രസിഡൻറ് യൂനുസ് തോട്ടത്തിൽ അധ്യക്ഷതവഹിച്ചു. ചെയർമാൻ ഷാനവാസ് പന്തലൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് നിരീക്ഷകൻ അമീർ അലി പൂക്കോട്ടൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.കെ. അബ്ദുറഹ്മാൻ, ഷാഫി ചിറ്റത്തുപാറ, യൂനുസ് കൈതകോടൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി. അബ്ദുറഹ്മാൻ (ചെയർ.), ഷാനവാസ് പന്തലൂർ (പ്രസി), നാസർ ഉമ്മാട്ട് (ജന. സെക്ര), ഫൈസൽ തോട്ടത്തിൽ (ട്രഷ), കെ.പി. നാസർ, മജീദ് അനക്കയം, സി.കെ. മൊയ്ദീൻ കുട്ടി, മമ്മു മില്ലുംപാടി, ശിഹാബ് നാണത് (വൈസ് പ്രസി), ബഷീർ മേച്ചേരി, താജുദ്ദീൻ, നിസാർ പന്തല്ലൂർ, പി.എം. നൗഫൽ, കെ.പി. സൽമാൻ (സെക്ര) എന്നിവരെ കൗൺസിൽ യോഗം തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.