സെൻട്രൽ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് സമാപിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിൽ ആദ്യമായി സംഘടിപ്പിച്ച സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) വിജകരമായി സമാപിച്ചു. കാര്യക്ഷമതയോടെയും സുതാര്യമായും അന്താരാഷ്ട്ര നിലവാരത്തോടെയുമാണ് നാഷനൽ ടെസ്റ്റിംഗ് ഏജൻസി പ്രവേശനപരീക്ഷ സംഘടിപ്പിച്ചത്. ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ റിയാദിൽ നാലു ദിവസം നീണ്ടുനിന്ന പരീക്ഷയിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 285 വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ജൂൺ 30-ന് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നതാണ്. പ്രവാസ ലോകത്തു വെച്ചിങ്ങിനെയൊരു പരീക്ഷയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ കുട്ടികളും രക്ഷിതാക്കളും ഏറെ സന്തുഷ്ടരാണ്. പരീക്ഷ സൂപ്രണ്ടും ഐ.ഐ.എസ്. ആർ പ്രിസിപ്പലുമായ മീരറഹ്മാനും കേന്ദ്ര നിരീക്ഷകനായ മുഹമ്മദ് ഷബീറും പരീക്ഷ ഭംഗിയായി പര്യവസാനിച്ചതിൽ എല്ലാവരെയും അഭിനന്ദിച്ചു.
നേരത്തെ നാട്ടിൽ വെച്ചായിരുന്നു ഇത്തരം പ്രവേശന പരീക്ഷകൾ നടന്നിരുന്നത്. കേരളത്തിനകത്തും പുറത്തും അഡ്മിഷൻ നേടാനുള്ള ആത്മ വിശ്വാസത്തോടെ വിദ്യാർഥികൾക്ക് പ്രവാസ ജീവിതത്തോട് വിടപറയാനാകും. രാജ്യത്തുടനീളമുള്ള കേന്ദ്ര സർവ്വകലാശാലകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും പ്രവേശനം നേടുന്നതിനുവേണ്ടി വിദ്യാർഥികൾക്കുള്ള ഏകജാലക സംവിധാനമാണിത്. കേന്ദ്ര സർവ്വകലാശാലകൾ ബിരുദ പ്രവേശനത്തിനായി CUET സ്വീകരിച്ചിട്ടുണ്ടെങ്കിലും, സ്വകാര്യ സ്ഥാപനങ്ങൾക്ക് അവരുടെ സ്വന്തം പ്രവേശന മാനദണ്ഡം സ്ഥാപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കേരളത്തിലെ കേന്ദ്ര സർവ്വകലാശാല 'സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള' കാസർകോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. 74 സർക്കാർ കോളേജുകളും 27 സ്വകാര്യ കോളേജുകളും ഉൾപ്പെടുന്ന CUET സ്കോറുകൾ സ്വീകരിക്കുന്ന ഏകദേശം 101 കോളേജുകൾ ഡൽഹി എൻസിആറിലുണ്ട്. CUET സ്വീകരിക്കുന്ന ഡൽഹി എൻസിആറിലെ 62-ലധികം കോളേജുകൾ ഡൽഹി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. CUET സ്വീകരിക്കുന്ന ഡൽഹി എൻസിആറിലെ ഏറ്റവും മികച്ച കോളേജാണ് ജെഎൻയു ഡൽഹി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.