Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകഅ്​ബ കഴുകി;...

കഅ്​ബ കഴുകി; ഭക്തിനിർഭരമായി ഹറം

text_fields
bookmark_border
കഅ്​ബ കഴുകി; ഭക്തിനിർഭരമായി ഹറം
cancel
camera_alt

കഴുകൽ ചടങ്ങ്​ നടക്കുന്നതിനിടെ കഅ്​ബ

മക്ക: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കഅ്​ബ കഴുകി. ഞായാറാഴ്​ച രാവിലെ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്​അലി​ന്റെ മേൽനോട്ടത്തിലാണ്​ ചടങ്ങ്​ നടന്നത്​. മക്ക മസ്​ജിദുൽ ഹറാമിലെത്തിയ ഡെപ്യൂട്ടി ഗവർണറെ ഹജ്ജ്​-ഉംറ മ​ന്ത്രിയും ഇരുഹറം കാര്യാലയ ജനറൽ അതോറിറ്റി ഡയറക്ടറുമായ ഡോ. തൗഫീഖ്​ അൽറബീഅയും ഇരുഹറം മതകാര്യ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ് എന്നിവർ ചേർന്ന്​ സ്വീകരിച്ചു. ശേഷം ഇരുഹറം കാര്യാലയം നേരത്തെ ഒരുക്കിവെച്ച പനിനീരും സംസവും ചേർത്ത മിശ്രിതം ഉപയോഗിച്ച്​ തുണിക്കഷ്​ണങ്ങൾ കൊണ്ട്​ കഅ്​ബയു​ടെ അകത്തെ ചുവരുകളും മറ്റ്​ ഭാഗങ്ങളും കഴുകി.​

കഅ്​ബ കഴുകൽ ചടങ്ങിൽ പ​ങ്കെടുത്ത ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്​അൽ, ഹജ്ജ്​-ഉംറ മ​ന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ, ഇരുഹറം മതകാര്യ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ് എന്നിവർ

ഹജ്ജ്​ ഉംറ മന്ത്രി, ഇരുഹറം മതകാര്യാലയ മേധാവി എന്നിവർക്ക്​ പുറമെ മുസ്​ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്​ദുൽകരീം അൽഈസ, വിവിധ രാജ്യങ്ങളുടെ മുസ്​ലിം നയതന്ത്രജ്ഞർ, കഅ്​ബയുടെ പരിപാലകൻ തുടങ്ങിയവർ ചടങ്ങിൽ പ​ങ്കെടുത്തു. പ്രവാചക ചര്യ പിന്തുടർന്നാണ്​ ഒരോ വർഷവും കഅ്​ബ കഴുകുന്നത്​. ഏറ്റവും മികച്ച രീതികളും അത്യാധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച് കഅ്​ബയുടെ കിസ്​വ പരിപാലിക്കുന്നതും കഴുന്നതുന്നതും സുഗന്ധംപൂശി വൃത്തിയാക്കുന്നതും എല്ലാ വർഷവും നടത്തിവരുന്നതാണ്​. കഅ്​ബയുടെ പവിത്രതയെ ബഹുമാനിക്കുന്നതിലും സംരക്ഷിക്കുന്നതിലും സൗദി ഭരണകൂടം അതീവ ശ്രദ്ധയാണ്​ നൽകിവരുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkahKaaba wash
News Summary - Ceremonial washing of Kaaba in Makkah
Next Story