വ്യാജ സര്‍ട്ടിഫിക്കറ്റ്: നാല് പേർ പിടിയിൽ
text_fieldsദമ്മാം: സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ജോലി നേടിയ നാല് പേര്‍ കൂടി പിടിയിലായി. ആരോഗ്യ മേഖലയി ല്‍ ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായത്. വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിെൻറ പേരിലാണ് കൂടുതൽ പേരും പ ിടിയിലാകുന്നത്. അന്വേഷണ ഘട്ടത്തില്‍ എക്സിറ്റില്‍ പോകുന്നവര്‍ ഉംറക്കെത്തുേമ്പാള് പിടിയിലാകുന്നുണ്ട്. ഇവര്‍ സമര്‍പ്പിച്ച പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
പലര്‍ക്കും ഏജൻറുമാര്‍ തയാറാക്കി നല്‍കിയ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളാണ് വിനയാകുന്നത് എന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ പ്രവേശിച്ചവരുടേത് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. അന്വേഷണ ഘട്ടത്തില്‍ എക്‌സിറ്റില്‍ പോയവര്‍ പിന്നീട് ഉംറക്കെത്തിയപ്പോള്‍ പിടിയിലായി. പിടിക്കപ്പെടുന്നവര്‍ ഒരു വര്‍ഷം വരെ ജയിലില്‍ കഴിയേണ്ടി വരും. തുടര്‍ന്ന് ആജീവനാന്ത വിലക്കോടെ നാട് കടത്തപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.