Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്താം; അ​ല​ച്ചി​ലി​ല്ലാ​തെ

text_fields
bookmark_border
സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്താം; അ​ല​ച്ചി​ലി​ല്ലാ​തെ
cancel

റി​യാ​ദ്​: വി​ദേ​ശ​ത്ത്​ ജോ​ലി​ക്കാ​യോ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യോ പോ​കു​ന്ന​വ​ർ​ക്ക്​ ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മാ​യ ഒ​രു കാ​ര്യ​മാ​ണ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​റ്റ​സ്​​റ്റ്​ ചെ​യ്യു​ക എ​ന്ന​ത്. ഇ​തി​നാ​യി വ​ള​രെ കാ​ര്യ​ക്ഷ​മ​മാ​യ സം​വി​ധാ​ന​മാ​ണ്​ നോ​ർ​ക റൂ​ട്ട്​​സ്​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് വി​ദ്യാ​ഭ്യാ​സ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​ന് കേ​ന്ദ്ര-​കേ​ര​ള സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സം​സ്ഥാ​ന​ത്തെ ഏ​ക സ്ഥാ​പ​ന​മാ​ണ് നോ​ർ​ക റൂ​ട്ട്സ്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൂ​ന്ന് സ​ര്‍ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്​​റ്റേ​ഷ​ന്‍ സെൻറ​റു​ക​ൾ (സി.​എ.​സി) ആ​ണ്​​ നോ​ർ​ക​ റൂ​ട്ട്​​സി​ന്​ കീ​ഴി​ലു​ള്ള​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് അ​നു​സൃ​ത​മാ​യി അ​റ്റ​സ്​​റ്റ്​ ചെ​യ്​​ത സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ക്ക്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ല്‍, വി​വി​ധ എം​ബ​സി​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ​യും ചെ​യ്​​തു​കൊ​ടു​ക്കു​ന്നു​ണ്ട്. യു.​എ.​ഇ, ഖ​ത്ത​ര്‍, ബ​ഹ്​​റൈ​ന്‍, കു​വൈ​ത്ത്, സൗ​ദി എ​ന്നീ എം​ബ​സി സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലു​ക​ള്‍ക്കും അ​പ്പോ​സ്​​റ്റൈ​ൽ അ​റ്റ​സ്​​റ്റേ​ഷ​നു​വേ​ണ്ടി​യും നോ​ർ​ക റൂ​ട്ട്​​സ് വ​ഴി സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​മ​ര്‍പ്പി​ക്കാ​വു​ന്ന​താ​ണ്.

കേ​ര​ള​ത്തി​ന​ക​ത്തു​ള്ള വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ള്‍/​ബോ​ര്‍ഡു​ക​ള്‍/​കൗ​ണ്‍സി​ലു​ക​ള്‍ എ​ന്നി​വ ന​ല്‍കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ മാ​ത്ര​മാ​ണ്​ അ​റ്റ​സ്​​റ്റേ​ഷ​ന്‍ സെൻറ​റു​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തി ന​ല്‍കു​ന്ന​ത്.

ന​ട​പ​ടി​ക്ര​മം എ​ങ്ങ​നെ?

നോ​ർ​ക റൂ​ട്ട്​​സി​ന്‍റെ വെ​ബ്​​സൈ​റ്റി​ലെ (www.norkaroots.org) certificate attestation എ​ന്ന ലി​ങ്ക് തു​റ​ന്ന് ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തു​ക​യാ​ണ്​ ആ​ദ്യം വേ​ണ്ട​ത്. തു​ട​ർ​ന്ന്​ ഫോ​ട്ടോ​യും മ​റ്റു വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും അ​പ്​​ലോ​ഡ് ചെ​യ്യ​ണം. പി​ന്നീ​ട്​ അ​തി​​ന്‍റെ പ്രി​ൻ​റൗ​ട്ടും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ്സ​ലും പ​ക​ര്‍പ്പു​ക​ളു​മാ​യി അ​ത​ത് അ​റ്റ​സ്​​റ്റേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഹാ​ജ​രാ​യി സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി വാ​ങ്ങാ​വു​ന്ന​താ​ണ്.

ഹാ​ജ​രാ​കേ​ണ്ട തീ​യ​തി​യും സ​മ​യ​വും പ്രി​ൻ​റൗ​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. സ​ര്‍ട്ടി​ഫി​ക്ക​റ്റി​​ന്‍റെ ഉ​ട​മ​ക്കു​പു​റ​മേ, തി​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ്/​റേ​ഷ​ന്‍ കാ​ര്‍ഡ് ഇ​വ​യി​ലൊ​ന്നു​മാ​യി എ​ത്തു​ന്ന താ​ഴെ പ​റ​യു​ന്ന​വ​ര്‍ക്കും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലി​ന് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഉ​ട​മ​യു​ടെ ര​ക്ഷാ​ക​ര്‍ത്താ​ക്ക​ള്‍, സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഉ​ട​മ​യു​ടെ സ​ഹോ​ദ​ര​ന്മാ​രും സ​ഹോ​ദ​രി​മാ​രും, സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഉ​ട​മ​യു​ടെ ജീ​വി​ത​പ​ങ്കാ​ളി, ഓ​ത​റൈ​സേ​ഷ​ന്‍ ലെ​റ്റ​ര്‍/​ചു​മ​ത​ല പ​ത്രം സ​ഹി​തം സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഉ​ട​മ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ആ​ള്‍ എന്നിവരാണവർ.

ആ​വ​ശ്യ​മു​ള്ള രേ​ഖ​ക​ള്‍

1. അ​പേ​ക്ഷ ഓ​ണ്‍ലൈ​നാ​യി സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു​മു​മ്പ്​ ഫോ​ട്ടോ അ​പ്​​ലോ​ഡ് ചെ​യ്യ​ണം.

2. അ​പേ​ക്ഷ​യോ​ടൊ​പ്പം പാ​സ്​​പോ​ര്‍ട്ടി​​ന്‍റെ പ​ക​ര്‍പ്പ് (പ്ര​ത്യേ​കി​ച്ചും ഫോ​ട്ടോ ഉ​ള്‍പ്പെ​ടു​ന്ന പേ​ജ്, മേ​ല്‍വി​ലാ​സം ഉ​ള്‍പ്പെ​ടു​ന്ന പേ​ജ്) സ​മ​ർ​പ്പി​ക്ക​ണം.

3. വെ​രി​ഫി​ക്കേ​ഷ​ന്‍ സ​മ​യ​ത്ത് അ​സ്സ​ല്‍ പാ​സ്​​പോ​ര്‍ട്ട് ഹാ​ജ​രാ​ക്ക​ണം.

4. അ​പേ​ക്ഷ​ക​ന്‍ വി​ദേ​ശ​ത്താ​ണെ​ങ്കി​ല്‍ പാ​സ്​​പോ​ര്‍ട്ടി​ന്‍റെ പ​ക​ര്‍പ്പ്, വി​സ പ​ക​ര്‍പ്പ് എ​ന്നി​വ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.

5. ഏ​തൊ​രു സ​ര്‍ട്ടി​ഫി​ക്ക​റ്റും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​ന് 10ാം ത​രം/​എ​സ്.​എ​സ്.​എ​ല്‍.​സി മു​ത​ലു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ്സ​ലും പ​ക​ര്‍പ്പും ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.

6. സെ​മ​സ്​​റ്റ​ര്‍/​വാ​ര്‍ഷി​ക ത​ല​ങ്ങ​ളി​ലെ മാ​ര്‍ക്ക്​​ലി​സ്​​റ്റു​ക​ളു​ടെ/​ക​ൺ​സോ​ളി​ഡേ​റ്റ​ഡ്​ മാ​ർ​ക്ക്​​ലി​സ്​​റ്റ്​ അ​സ്സ​ലും പ​ക​ര്‍പ്പും ഹാ​ജ​രാ​ക്ക​ണം.

പ്ര​വി​ഷ​ന​ൽ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​വ ന​ല്‍കി​യ തീ​യ​തി മു​ത​ല്‍ ആ​റു​മാ​സ​ത്തി​നു​ള്ളി​ല്‍ മാ​ത്ര​മേ സാ​ക്ഷ്യ​പ്പെ​ടു​ത്തി ന​ല്‍കു​ക​യു​ള്ളൂ. അ​തേ​സ​മ​യം, (താ​ല്‍ക്കാ​ലി​ക എ​ൻ.​ടി.​സി സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​വ ന​ല്‍കി​യ തീ​യ​തി മു​ത​ല്‍ ര​ണ്ടു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി ന​ല്‍കു​ന്ന​താ​ണ്). എ​സ്.​എ​സ്.​എ​ല്‍.​സി മാ​ത്രം വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​യു​ള്ള അ​പേ​ക്ഷ​ക​ര്‍ സ്ഥാ​പ​ന/​സ്​​കൂ​ള്‍ മേ​ധാ​വി​യി​ല്‍നി​ന്ന് നി​ശ്ചി​ത ​ഫോ​റ​ത്തി​ലു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. മെ​ഡി​ക്ക​ല്‍/​ന​ഴ്​​സി​ങ്/​ഡെൻറ​ല്‍/​ഫാ​ര്‍മ​സി പാ​രാ​മെ​ഡി​ക്ക​ല്‍ യോ​ഗ്യ​ത​യു​ള്ള അ​പേ​ക്ഷ​ക​ര്‍ ത​ങ്ങ​ളു​ടെ ബ​ന്ധ​പ്പെ​ട്ട കൗ​ണ്‍സി​ല്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

സാ​ക്ഷ്യ​പ്പെ​ടു​ത്തി ന​ല്‍കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍

1. കേ​ര​ള​ത്തി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ള്‍ ന​ല്‍കി​യി​ട്ടു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ൾ

2. സം​സ്ഥാ​ന സാ​ങ്കേ​തി​ക പ​രീ​ക്ഷ ബോ​ര്‍ഡി​നു​വേ​ണ്ടി ടെ​ക്​​നി​ക്ക​ല്‍ എ​ക്​​സാ​മി​നേ​ഷ​ന്‍സ് ജോ​യ​ൻ​റ്​ ക​ണ്‍ട്രോ​ള​ര്‍ ന​ല്‍കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ൾ

3. കേ​ര​ള പൊ​തു​പ​രീ​ക്ഷ ബോ​ര്‍ഡ് സെ​ക്ര​ട്ട​റി ന​ല്‍കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍. അ​താ​യ​ത് എ​സ്.​എ​സ്.​എ​ല്‍.​സി, ടൈ​പ്​ റൈ​റ്റി​ങ് (ലോ​വ​ര്‍/​ഹ​യ​ര്‍) സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍, ഷോ​ര്‍ട്ട് ഹാ​ന്‍ഡ് (ലോ​വ​ര്‍/​ഹ​യ​ര്‍) സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍, ടി.​ടി.​സി സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍, അ​തു​പോ​ലെ​യു​ള്ള മ​റ്റു സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍

4. മെ​ഡി​ക്ക​ല്‍ പ​രീ​ക്ഷ ഡ​യ​റ​ക്​​ട​റേ​റ്റി​നു​വേ​ണ്ടി പ​രീ​ക്ഷ ബോ​ർ​ഡ്​ ചെ​യ​ര്‍മാ​ന്‍ ന​ല്‍കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ (ഉ​ദാ: ഡി.​ഫാം, ഡി.​എം.​എ​ല്‍.​ടി, ഡി.​എം.​ആ​ര്‍.​ടി മു​ത​ലാ​യ​വ)

5. ദേ​ശീ​യ പ​രീ​ക്ഷ ബോ​ര്‍ഡ് (National Board of Examinations) ന​ല്‍കു​ന്ന ഡി.​എ​ൻ.​ബി സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി ന​ല്‍ക​ണ​മെ​ങ്കി​ല്‍ കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​ഴ്​​സ് പൂ​ര്‍ത്തി​യാ​ക്കു​ക​യും ഇ​തൊ​രു അ​ധി​ക​യോ​ഗ്യ​ത​യാ​യി അ​വ​രു​ടെ മെ​ഡി​ക്ക​ല്‍ കൗ​ണ്‍സി​ല്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ല്‍ ചേ​ര്‍ത്തി​രി​ക്കു​ക​യും വേ​ണം.

6. നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഓ​പ​ൺ സ്​​കൂ​ളി​ങ്​ (NIOS) ന​ല്‍കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി ന​ല്‍ക​ണ​മെ​ങ്കി​ല്‍ അ​പേ​ക്ഷ​ക​ര്‍ കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും എ​ൻ.​ഐ.​ഒ.​എ​സ് മേ​ഖ​ല കേ​ന്ദ്ര​ത്തി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​വ​രും കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യി​ട്ടു​ള്ള​വ​രും ആ​യി​രി​ക്ക​ണം.

7. കേ​ര​ള ന​ഴ്​​സ​സ്​ ആ​ൻ​ഡ്​​ മി​ഡ്​​വൈ​വ്​​സ്​​ കൗ​ൺ​സി​ൽ ന​ല്‍കി​യി​ട്ടു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍. അ​താ​യ​ത് ജി.​എ​ന്‍.​എം, എ.​എ​ന്‍.​എം സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍.

8. എ​ന്‍.​സി.​വി.​ടി/​എ​സ്.​സി.​വി.​ടി സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍

9. കേ​ര​ള സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ന്‍ 10ാം ത​ര​ത്തി​നു​വേ​ണ്ടി ന​ല്‍കി​യി​ട്ടു​ള്ള തു​ല്യ​ത സ​ര്‍ട്ടി​ഫി​ക്ക​റ്റ്

10. എ​ച്ച്.​ഡി.​സി/​ജെ.​ഡി.​സി സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍

11. സി.​ബി.​എ​സ്.​ഇ/​ഐ.​സി.​എ​സ്.​ഇ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ (ബ​ന്ധ​പ്പെ​ട്ട സ്​​കൂ​ള്‍ കേ​ര​ള സ​ര്‍ക്കാ​റി​​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ലാ​യി​രി​ക്ക​ണം)

വെ​രി​ഫി​ക്കേ​ഷ​നു​ശേ​ഷം മാ​ത്രം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍

1. മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ര​ജി​സ്​​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ അ​ധി​ക​യോ​ഗ്യ​ത​യാ​യി ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത MS, MD, M.ch, MD,(DGO, DLO, DA) മു​ത​ലാ​യ മെ​ഡി​ക്ക​ല്‍ ഡി​പ്ലോ​മ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍

2. എം.​ഫി​ൽ, പി​എ​ച്ച്.​​ഡി സ​ർ​ട്ടി​ഫി​ക്ക​റ്റ്​

3. എ​ൻ.​​ഐ.​ടി, ഇ​ഗ്​​നോ, ഐ​സ​ർ മു​ത​ലാ​യ സ്ഥാ​പ​ന​ങ്ങ​ള്‍നി​ന്നു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ (കേ​ര​ള​ത്തി​ലെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​ത്)

താ​ഴെ പ​റ​യു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​റ്റ​സ്​​റ്റേ​ഷ​ന്‍ സെൻറ​റു​ക​ളി​ല്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത​ല്ല:

1. വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍കി​യി​ട്ടു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ൾ, വി​വി​ധ ര​ജി​സ്​​ട്രേ​ഷ​ൻ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍, മാ​ര്‍ക്ക്​​ലി​സ്​​റ്റു​ക​ള്‍ (വി​വി​ധ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ല്‍/​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ചേ​ര്‍ന്നു പ​ഠി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടേ​ത് ഒ​ഴി​കെ​യു​ള്ള​വ), റാ​ങ്ക് സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍, നെ​റ്റ്/​നെ​റ്റ് സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍, ഇ​ന്‍റേ​ണ്‍ഷി​പ്​ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍, തു​ല്യ​ത/​മൈ​ഗ്രേ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍, അ​പ്ര​ന്‍റി​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍, ട്രെ​യി​നി​ങ് സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍.

വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സ​ർ​വി​സ് ചാ​ർ​ജ്​/​ഫീ​സ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കു​ന്ന​താ​ണ്.

അ​പ്പോ​സ്​​റ്റൈ​ൽ അ​റ്റ​സ്റ്റേ​ഷ​ന്‍

ഹേ​ഗ് ക​ണ്‍വെ​ന്‍ഷ​നി​ല്‍ അം​ഗ​ത്വ​മു​ള്ള 106ല്‍പ​രം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ജ​ന​നം, മ​ര​ണം, വി​വാ​ഹം തു​ട​ങ്ങി​യ​വ​യു​ടെ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ക്കും സ​ത്യ​വാ​ങ്​​മൂ​ലം, മു​ക്ത്യാ​ര്‍ തു​ട​ങ്ങി​യ രേ​ഖ​ക​ള്‍ക്കും ഡി​ഗ്രി, ഡി​പ്ലോ​മ, മെ​ട്രി​ക്കു​ലേ​ഷ​ന്‍, സെ​ക്ക​ന്‍ഡ​റി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ രേ​ഖ​ക​ൾ​ക്കും അ​പ്പോ​സ്​​റ്റൈ​ൽ അ​റ്റ​സ്​​റ്റേ​ഷ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ, വാ​ണി​ജ്യ​പ​ര​മാ​യ രേ​ഖ​ക​ൾ അ​പ്പോ​സ്​​റ്റൈ​ൽ അ​റ്റ​സ്​​റ്റേ​ഷ​ൻ ചെ​യ്യു​ന്ന​ത​ല്ല.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Certificates
News Summary - Certificates can be attested; Without hesitation
Next Story