'സിജി' ജിദ്ദ വനിത കൂട്ടായ്മ
text_fieldsജിദ്ദ: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ജിദ്ദ ചാപ്റ്ററിന് കീഴിൽ വനിത കൂട്ടായ്മ രൂപവത്കരിച്ചു. ബന്ധങ്ങളുടെ ഊഷ്മളത വർധിപ്പിക്കുന്നതിെൻറ പ്രാധാന്യം, ഭാവിയിലേക്കുള്ള പാത തെരഞ്ഞെടുക്കുക, സമയ പരിപാലനം, സ്വയം തൊഴിൽ കണ്ടെത്തുക, മിതവ്യയം പ്രോത്സാഹിപ്പിക്കുക, മേനാസമ്മർദങ്ങളെ എങ്ങനെ നേരിടാം, സ്വയം പര്യാപ്തത എന്നിവ ലക്ഷ്യം വെച്ചാണ് വനിതാകൂട്ടായ്മയുടെ രൂപവത്കരണം എന്ന് ഭാരവാഹികൾ അറിയിച്ചു.
ജിദ്ദാ ചാപ്റ്റർ ചെയർമാൻ അബ്ദുൽ അസീസ് തങ്കയത്തിൽ യോഗത്തിൽ അധ്യക്ഷതവഹിച്ചു. സിജി അന്താരാഷട്ര ചെയർമാൻ കെ.എം. മുസ്തഫ സമൂഹം കെട്ടിപ്പടുക്കുന്നതിൽ വനിതാ ശാക്തീകരണത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു. മുഖ്യാതിഥി സിജി എച്ച്.ക്യു. ഡയറക്ടർ എ.പി. നിസാം സ്ത്രീ ശാക്തീകരണത്തിെൻറ വിവിധോദ്ദേശ്യങ്ങളെ പ്രതിപാദിച്ചു സംസാരിച്ചു. എം.എം. ഇർഷാദ്, റഷീദ് അമീർ, കേരളത്തിൽനിന്നും ജസലീന, സൗമ്യ എന്നിവരും സംസാരിച്ചു. മുഹമ്മദ് കുഞ്ഞി സ്വാഗതവും കെ.എം. അബ്ദുൽ കരീം നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അനീസ ബൈജു (പ്രസി.), റൂബി സമീർ (ജന. സെക്ര.), റഫ്‌സീന അഷ്‌ഫാഖ് (വൈസ് പ്രസി.), റിൻഷി ഫൈസൽ (ട്രഷ.), നബീല അബൂബക്കർ, ഡോ. നിഖിത ഫസ്‌ലിൻ, മാജിദ എം. കുഞ്ഞി, തസീന റിയാസ്, വഹീദ ഇർഷാദ്, ജസീന മുജീബ്, ഐഷാ വസ്ന, ഷഹനാസ് നബീൽ, ബിൻസി റഷീദ് (കോഒാഡിനേറ്റർമാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.