‘സിജി’ ജുബൈൽ ചാപ്റ്റർ രൂപവത്കരിച്ചു
text_fieldsജുബൈൽ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ജുബൈൽ ചാപ്റ്റർ രൂപവത്കരിച്ചു. സിജി ഇന്റർനാഷനൽ ചെയർമാൻ എം.എം. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വിഷൻ, സാമൂഹിക വൈജ്ഞാനിക തലങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങൾ, കുട്ടികൾക്കുള്ള അഭിരുചി പരിശോധന പരീക്ഷ എന്നിവയെ കുറിച്ച് ഭാരവാഹികളായ ആസിഫ്, അബ്ദുൽ റഷീദ്, നൗഫൽ എന്നിവർ വിശദീകരിച്ചു.
ജുബൈൽ ചാപ്റ്റർ രൂപവത്കൃതമാവുന്നതിലൂടെ കുട്ടികളുൾപ്പെടെ മേഖലയിലുള്ളവർക്കെല്ലാം എളുപ്പത്തിൽ ഇതിന്റെ ഗുണഫലം ലഭ്യമാകും. ദമ്മാം സിജി കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും ജുബൈലിലെ പ്രവർത്തനങ്ങൾ ഏകോപിക്കപ്പെടുക.
അബ്ദുൽ റഊഫ് (ചെയർ.), നൂഹ് പാപ്പിനിശ്ശേരി, ഡോ. ജൗഷീദ് (വൈസ് ചെയർ.), സുബൈർ നടുത്തൊടിമണ്ണിൽ (ചീഫ് കോഓഡിനേറ്റർ), ശിഹാബ് മങ്ങാടൻ (ജോ. കോഓഡിനേറ്റർ), റഷീദ് കൈപ്പക്കിൽ (ട്രഷ.), സഫയർ മുഹമ്മദ് (സി.എൽ.പി കോഓഡിനേറ്റർ), നിസാം യാക്കൂബ് അലി (കരിയർ കോഓഡിനേറ്റർ), ഹസീന നിസാം (കരിയർ സബ് കോഓഡിനേറ്റർ), അജ്മൽ സാബു (ഐ.ടി, ഡിജിറ്റൽ), പി.കെ. നൗഷാദ് (കോഓഡിനേറ്റർ പി.ആർ), സലാം ആലപ്പുഴ (സേജ്, മഹല്ല്), നജീബ് നസീർ (ഹ്യൂമൻ റിസോഴ്സ്) എന്നിവരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തത്. സുബൈർ നടുത്തൊടിമണ്ണിൽ സ്വാഗതവും സഫയർ മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.