സിജി വിമൻ കലക്ടിവ് ബിസ് ടാക്ക് സെമിനാർ സംഘടിപ്പിച്ചു
text_fieldsജിദ്ദ: ബിസിനസ് രംഗത്തേക്ക് കടന്നുവരാനുള്ള വഴികളെയും സാധ്യതകളെയും കുറിച്ചറിയാൻ സിജി വിമൻ കലക്ടിവ് ജിദ്ദ ചാപ്റ്റർ (ജെ.സി.ഡബ്ല്യു.സി) ബിസ് ടാക്ക് സെമിനാർ സംഘടിപ്പിച്ചു. മീഡിയവൺ ഇൻവെസ്റ്റ് ഇൻ സൗദി കാമ്പയിൻ കൺസൾട്ടന്റ് പാർട്ണറും ബിസിനസ് കൺസൾട്ടന്റുമായ നജീബ് മുസ്ലിയാരകത്ത് സംസാരിച്ചു.
സൗദി അറേബ്യയിലെ നയങ്ങൾ മാറക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിലവിൽ മുതൽമുടക്ക് നടത്താൻ പറ്റിയ സമയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ ഏവർക്കും കടന്നുവരാനുള്ള സാഹചര്യമാണ് നിലവിലെന്നും ഈ അനുകൂല സാഹചര്യം പ്രവാസികൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ‘സൗദി അറേബ്യയിലെ മികച്ച ജോലികളും അവസരങ്ങളും കണ്ടെത്തുക’ ശീർഷകത്തിൽ നടന്ന ബിസ് ടാക്കിന് ബിസിനസ് ഇനിഷ്യേറ്റിവ് കോഓഡിനേറ്റർമാരായ ഡോ. നിഖിത ഫസലിൻ, ഷൈമിൻ നജീബ്, നുഫി ലത്തീഫ് എന്നിവർ നേതൃത്വം നൽകി. ജെ.സി.ഡബ്ല്യു.സി ചെയർപേഴ്സൻ റൂബി സമീർ അധ്യക്ഷത വഹിച്ചു. സിജി വിമൻ കലക്ടിവ് കോഓഡിനേറ്റർ അനീസ ബൈ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.