സിജി വിമൻ കലക്റ്റിവ് യൂത്ത് വിങ് വെബിനാർ
text_fieldsജിദ്ദ : ‘ചിന്തകളുടെ നിലവാരമുയർത്തൂ, ജീവിതം മെച്ചപ്പെടുത്തൂ’ എന്ന ശീർഷകത്തിൽ ജിദ്ദ സിജി വിമൻ കലക്ടിവ് ( ജെ.സി.ഡബ്ല്യു.സി) യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ വെബിനാർ നടത്തി. കുട്ടികളിലെയും മുതിർന്നവരിലെയും ചിന്തകളെ നല്ല രീതിയിൽ വളർത്തിയെടുത്ത് അവരെ മികച്ച ആശയവിനിമയത്തിലൂടെ ജീവിത വിജയത്തിലേക്ക് മുന്നേറുന്നതിന് പ്രചോദനമായി നിലകൊള്ളുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. കോഓഡിനേറ്റർമാരായ നബീല അബൂബക്കർ, ഡോ. റാഷ നസീഹ്, ഷബാന നൗഷാദ്, ഷിഹാന, ഫെബിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജെ.സി.ഡബ്ല്യു.സി ചെയർപേഴ്സൻ റൂബി സമീർ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ ജിദ്ദയിലും വിദേശത്തുമുള്ള നിരവധി കുട്ടികളും അവരുടെ മാതാപിതാക്കളും ജെ.സി.ഡബ്ല്യു.സി ഭാരവാഹികളും മറ്റു മെംബർമാരും പങ്കെടുത്തു. ട്രാൻസ്ഫോർമേഷനൽ ലൈഫ് കോച്ചായ നസ്ലി ഫാത്തിമ സൃഷ്ടിപരമായ ചിന്തകളുടെ ആവശ്യകതയെക്കുറിച്ച് സെമിനാർ നടത്തി. ‘ആശയ വിനിമയ പരിപാടി’ ക്ക് നബീല നേതൃത്വം നൽകി. ഷെശ ഉമർ ഖിറാഅത്ത് നടത്തി. നസ്ലിക്ക് ഷബാന നൗഷാദ് സർട്ടിഫിക്കറ്റ് കൈമാറി. ഡോ. റാഷ നസീഹ് സ്വാഗതവും എക്സ്കോം മെംബറായ ഡോ. നിഖിത മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.