സി.എച്ച്. മുഹമ്മദ് കോയ കേരളീയ നവോത്ഥാന ചരിത്രത്തിലെ അമൂല്യ വ്യക്തിത്വം'
text_fields'അൽഖോബാർ: ഒരു വ്യാഴവട്ടത്തിലേറെ കാലം കേരള വിദ്യാഭ്യാസ വകുപ്പ് ഭരിച്ച സി.എച്ച്. മുഹമ്മദ് കോയയുടെ സംഭാവനകൾ കേരളീയ നവോത്ഥാന ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുമെന്ന് ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ് അഭിപ്രായപ്പെട്ടു.
ഖോബാർ കെ.എം.സി.സി സംഘടിപ്പിച്ച സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദാർശനികനായ സി.എച്ചിെൻറ ഭരണ നിപുണത ഫലപ്രാപ്തിയിലേക്കുള്ള രാഷ്ട്രീയ രസതന്ത്രമായിരുന്നുവെന്നും പതിറ്റാണ്ടുകളുടെ ദീർഘവീക്ഷണമായി കോഴിക്കോട് കോർപറേഷൻ, മലപ്പുറം ജില്ല, കോഴിക്കോട് സർവകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല തുടങ്ങിയ പദ്ധതികളിലൂടെ കേരളത്തിന് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് പാണ്ടികശാല അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂര്‍ ഉദ്ഘാടനം ചെയ്തു. ആലിക്കുട്ടി, സാജിദ് ആറാട്ടുപുഴ, മുജീബ് കളത്തിൽ, അഷ്റഫ് ആളത്ത്, സുബൈര്‍ ഉദിനൂര്‍, സുലൈമാൻ കൂലേരി, ഖാദി മുഹമ്മദ്, മുസ്തഫ കമാൽ, സഹദ് നീലിയത്ത്, അബ്ദുൽ അസീസ് കത്തറമ്മൽ, സലാം ഹാജി കുറ്റിക്കാട്ടൂർ, ഹമീദ് വടകര എന്നിവർ സംസാരിച്ചു.
സിറാജ് ആലുവ സ്വാഗതവും നജീബ് ചീക്കിലോട് നന്ദിയും പറഞ്ഞു.ഇഖ്ബാൽ ആനമങ്ങാട്, മൊയ്തുണ്ണി പാലപ്പെട്ടി, ഹബീബ് പൊയിൽതൊടി, ജുനൈദ് കാഞ്ഞങ്ങാട്, ഫൈസൽ കൊടുമ, അബ്ദുൽ നാസർ ദാരിമി, ലുബൈദ് ഒളവണ്ണ, മുഹമ്മദ് പുതുക്കുടി, ഷറഫുദ്ദീൻ കൊടുവള്ളി എന്നിവര്‍ അനുസ്മരണ സംഗമത്തിന് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.