Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.എച്ച്. മുഹമ്മദ്...

സി.എച്ച്. മുഹമ്മദ് കോയയെ അനുസ്മരിച്ചു

text_fields
bookmark_border
സി.എച്ച്. മുഹമ്മദ് കോയയെ അനുസ്മരിച്ചു
cancel
camera_alt

കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച്​ മു​ഹ​മ്മ​ദ്​ കോ​യ അ​നു​സ്​​മ​ര​ണ പ​രി​പാ​ടി​യി​ൽ ഡോ. ​എം.​കെ. മു​നീ​ർ എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു

റിയാദ്: എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിനുടമയായിരുന്നു സി.എച്ച്. മുഹമ്മദ് കോയ എന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും മുൻമന്ത്രിയുമായ ഡോ. എം.കെ. മുനീർ എം.എൽ.എ അനുസ്മരിച്ചു. ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്‌റഫ് വെങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു.

അന്തരിച്ച സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ അനുശോചനം യോഗത്തിൽ രേഖപ്പെടുത്തി. യു.പി. മുസ്തഫ, അഡ്വ. അനീർ ബാബു, നജീബ് നെല്ലാങ്കണ്ടി, സഫാ ഷംസ് എന്നിവർ സംസാരിച്ചു.

ജലീൽ ആലുവ ഖിറാഅത്ത് നടത്തി. അബ്ദുസ്സലാം തൃക്കരിപ്പൂർ, പി.സി. അലി വയനാട്, ഷാഹിദ്, നൗഷാദ് ചാക്കീരി, പി.സി. മജീദ് കാളമ്പാടി, സഫീർ തിരൂർ എന്നിവർ നേതൃത്വം നൽകി. ആക്ടിങ് ജനറൽ സെക്രട്ടറി കബീർ വൈലത്തൂർ സ്വാഗതവും സെക്രട്ടറി ഷംസു പെരുമ്പട്ട നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CH Muhammad Koyakmcc riyad
News Summary - CH Muhammad Koya Remembrance
Next Story