ചന്ദ്രയാൻ-3: ഇസ്രോ ശാസ്ത്രജ്ഞരെ അനുമോദിച്ച് നവോദയ റിയാദ്
text_fieldsറിയാദ്: ചന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്യിച്ച് രാജ്യത്തിന്റെ അഭിമാനമായി മാറിയ ഇസ്രോ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും റിയാദിലെ നവോദയ സാംസ്കാരികവേദി അഭിനന്ദിച്ചു.
ചന്ദ്രയാൻ വിജയം ആഘോഷിക്കാൻ ചേർന്ന യോഗം കേന്ദ്ര കമ്മിറ്റി അംഗം മനോഹരൻ ഉദ്ഘാടനം ചെയ്തു. ജവഹർലാൽ നെഹ്റുവിന്റെയും വിക്രം സാരാഭായിയുടെയും ദീർഘവീക്ഷണവും അന്നത്തെ ഇന്ത്യൻ ഭരണകൂടത്തിനുണ്ടായിരുന്ന ശാസ്ത്രബോധവുമാണ് ഇത്തരം വിജയം നേടുന്നതിന് ഇസ്രോയെ കരുത്തരാക്കിയതെന്ന് മനോഹരൻ വിശദീകരിച്ചു. നാളെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ ഈ വിജയം നാന്ദിയാകും.
ഈ നേട്ടം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാനും ആഘോഷിക്കാനും വകനൽകുന്നുണ്ട്. അതിനൊപ്പം പുതു തലമുറയിൽ ശാസ്ത്രബോധവും അഭിരുചിയും വളർത്താനുള്ള ബാധ്യതകൂടി നമുക്കുണ്ടെന്ന് മറക്കരുതെന്ന് മനോഹരൻ ഓർമിപ്പിച്ചു. ചന്ദ്രയാൻ വിജയത്തിൽ പങ്കുവഹിച്ച കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളെയും ശാസ്ത്രജ്ഞരെയും പ്രത്യേക അഭിനന്ദനം അറിയിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ അധ്യക്ഷത വഹിച്ചു. ഷാജു പത്തനാപുരം, ഷമീർ വർക്കല, ഷൈജു ചെമ്പൂര്, അബ്ദുൽ കാലം, ശ്രീരാജ്, നിതിൻ, സജീവ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.