അനുരാഗ വിലോചനനായി, ചന്ദ്രനോ തിടുക്കം
text_fieldsനിങ്ങൾക്ക് വായനക്കാരുമായി പങ്കുവെക്കാനുള്ള
ചിത്രങ്ങളും അഭിപ്രായങ്ങളും മറ്റുവിവരങ്ങളും
INBOXലേക്ക് അയക്കുക. mail:
saudiinbox@gulfmadhyamam.net
ത്രിവർണ പതാകയുമായി കാലുകുത്തുമ്പോൾ ചന്ദ്രൻ അനുരാഗ വിലോചനനായി ചന്ദ്രയാനെ വരവേൽക്കുകയായിരുന്നു. ഭാരതത്തിന്റെ യശസ്സ് വാനോളം ഉയർന്ന നിമിഷം! സ്വാതന്ത്ര്യ സമരത്തിലെ ധീരതയെയും ത്യാഗത്തെയും സൂചിപ്പിക്കുന്ന കുങ്കുമ നിറവും സത്യത്തെയും സമാധാനത്തെയും പ്രതിനിധീകരിക്കുന്ന വെള്ളനിറവും സമൃദ്ധിയുടെ പച്ചനിറവുമുള്ള ഇന്ത്യൻ പതാക കണ്ട് ചന്ദ്രൻ പുഞ്ചിരി തൂകി. റോവർ, ചന്ദ്രന്റെ സൗന്ദര്യം പകർത്തിക്കൊണ്ടിരുന്നപ്പോൾ ലോകം രാജ്യത്തെ ഉറ്റുനോക്കി കൊണ്ടിരിക്കുകയായിരുന്നു.
അപ്പോഴേക്കും... വാനിൽ ഇരുൾ മൂടിത്തുടങ്ങിയിരുന്നു. ഇതിനിടയിൽ ചിലർ... ത്രിവർണ പതാകയിലെ കാവിയൊഴിച്ചുള്ളത് മറയ്ക്കാൻ വിഫലശ്രമം തുടങ്ങി. ചന്ദ്രന്റെ പുഞ്ചിരി മാഞ്ഞതും പെട്ടെന്നായിരുന്നു. ചിലർ ജിഹാദി... ശിവ ശക്തി... എന്നൊക്കെ വിളിച്ചുപറയുന്നുമുണ്ടായിരുന്നു. ചന്ദ്രന് ഭീതിയായി. ഭൂമിയിലെ കുഴപ്പക്കാർ ഇവിടെയും!
എന്നാൽ, അധികം വൈകാതെ ചക്രവാളത്തിൽ സൂര്യൻ വീണ്ടും ഉദിച്ചുയർന്നപ്പോൾ ഇരുട്ട് ഓടിയൊളിച്ചിരുന്നു... ഇരുട്ടിന്റെ മറവിലെ വെറുപ്പിന്റെ ശക്തികളും. വെളിച്ചത്തിൽ ചന്ദ്രന് ഭാരതത്തിന്റെ ത്രിവർണ പതാക വീണ്ടും ദൃശ്യമായി. നമുക്ക് വെളിച്ചംകൊണ്ട് ഇരുട്ടിനെ അകറ്റാം. വെറുപ്പിനെ ഒരുമിച്ചുനിന്നുകൊണ്ട് പ്രതിരോധിക്കാം.
ത്രിവർണ പതാകയിൽ വെറുപ്പിന്റെ നിറം കലർത്താൻ വരുന്നവരെ നമുക്ക് അകറ്റാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.