ഇഖ്റഅ് ചാനൽ ഏഴ് ഭാഷകളിൽ കൂടി സംേപ്രഷണം ആരംഭിക്കും -മുഹമ്മദ് സല്ലാം
text_fieldsജിദ്ദ: ആദ്യകാല ഇസ്ലാമിക ടെലിവിഷൻ ചാനലുകളിൽ ഒന്നായ ഇഖ്റഅ് ഏഴ് പ്രമുഖ ഭാഷകളിൽ പുതുതായി സംേപ്രഷണം ആരംഭിക്കുമെന്ന് ചാനൽ മുഖ്യ സാരഥി മുഹമ്മദ് അഹമ്മദ് സല്ലാം. ജിദ്ദയിലെ ഇഖ്റഅ് ചാനൽ ആസ്ഥാനം സന്ദർശിച്ച ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദഹേം. ഇഖ്റഅ് ഒരു സമ്പൂർണ ഇസ്ലാമിക ചാനലാണെന്നും ലോകത്തിലെ മൂന്ന് പ്രധാന നഗരങ്ങളിൽ അതിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്റ്റുഡിയോകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് മുഴുസമയ പ്രക്ഷേപണം ഉൾപ്പടെ നിരവധി പരിപാടികൾ ഇഖ്റഇെൻറ പ്രത്യേകതയാണ്. ഇസ്ലാമിനും മുസ്ലിംങ്ങൾക്കും നേരെയുള്ള ബൗദ്ധിക ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ് ഇസ്ലാമിനെ യഥാവിധം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഏഴ് ഭാഷകളിൽ ചാനൽ ആരംഭിക്കുന്നത്. ഇംഗ്ലീഷ്, ഉർദു, ഫ്രഞ്ച് എന്നിവയാണ് മുൻഗണനാപട്ടികയിൽ ആദ്യമുള്ളത്.
ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ ഉർദു വ്യാപകമായി ഉപയോഗിക്കുന്നത്കൊണ്ടാണ് ആ ഭാഷയിൽ ചാനൽ തുടങ്ങാൻ മുൻഗണ നൽകുന്നതെന്ന് അദ്ദഹേം പറഞ്ഞു. മീഡിയ ഫോറം പ്രവർത്തകരെ ചാനൽ പബ്ലിക് റിലേഷൻ മാനേജർ ഹസൻ അൽ അത്താസ്, മെയിൻറനൻസ് മാനേജർ എൻജി. മുഹമ്മദ് ഹെൽമി, മീഡിയ സെൻറർ ഡയറക്ടർ നിസാർ അൽ അലി എന്നിവർ ചേർന്ന് സ്വീകരിച്ചു. പ്രസിഡൻറ് ഹസ്സൻ ചെറൂപ്പ, ട്രഷറർ ജലീൽ കണ്ണമംഗലം, പി.എം. മായിൻകുട്ടി, കെ.ടി.എ മുനീർ, സാദിഖലി തുവ്വൂർ, ഇബ്രാഹിം ശംനാട്, സി.കെ മൊറയൂർ, സുൽഫീക്കർ ഒതായി, കബീർ കൊണ്ടോട്ടി, സി.കെ ശാകിർ, ജിഹാദുദ്ദീൻ, ഹാഷിം കോഴിക്കോട്, മൻസൂർ എടക്കര എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.