അധിക നികുതി ജനങ്ങളോടുള്ള വെല്ലുവിളി -തലശ്ശേരി കെ.എം.സി.സി
text_fieldsറിയാദ്: തൊഴിലില്ലായ്മയും വിലവർധനയും കാരണം പ്രയാസപ്പെടുന്ന സാധാരണക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കി ഇന്ധന നികുതി വർധിപ്പിച്ച നടപടി പ്രതിഷേധാർഹമാണെന്ന് തലശ്ശേരി മണ്ഡലം കെ.എം.സി.സി കൺവെൻഷൻ കുറ്റപ്പെടുത്തി. ഗൾഫ് മേഖലയിലെ പ്രതിസന്ധികൾ കാരണം പ്രയാസപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്കുള്ള ഇരുട്ടടിയാണ് ഇടത് സർക്കാറിന്റെ നികുതി നയമെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ബത്ഹ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ യാക്കൂബ് തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. നൗഷാദ് വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. റസാഖ് വളക്കൈ, അൻവർ വാരം, ഷഫീഖ് കയനി, മഹ്ബൂബ് ചെറിയവളപ്പിൽ, സമീർ മായിൻമുക്ക്, ശരീഫ് തിലാനൂർ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി റഫീഖ് കൂളിബസാർ (ചെയർ.), നൗഷാദ് പി. വടക്കുമ്പാട് (പ്രസി.), കെ.വി. അഷ്ഫാഖ് (ജന. സെക്ര.), എം.കെ. യൂനുസ് (ട്രഷ.), പി. മൊയ്തു, അബ്ദുറഹീം (വൈ. പ്രസി.), കെ.കെ. അസ്ലം, അഫ്സൽ (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. സഫീർ മുഹമ്മദ് റിട്ടേണിങ് ഓഫിസർ ചുമതല വഹിച്ചു. അഷ്ഫാഖ് വടക്കുമ്പാട് സ്വാഗതവും യൂനുസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.