കാരുണ്യ പ്രവർത്തനം കുഞ്ഞുനാൾ മുതൽ ജീവിതത്തിന്റെ ഭാഗം -നർഗീസ് ബീഗം
text_fieldsജുബൈൽ: സാമൂഹിക സേവനം കുഞ്ഞുന്നാൾ മുതലേ തന്നിൽ അന്തർലീനമായ ഒന്നായിരുന്നുവെന്ന് ജീവകാരുണ്യ പ്രവർത്തക നർഗീസ് ബീഗം. ഹ്രസ്വസന്ദർശനത്തിന് സൗദിയിലെത്തിയ അവർ ജുബൈൽ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു. സേവന പ്രവർത്തനങ്ങളുമായി സ്ഥിരമായി സാന്ത്വനം സ്വീകരിക്കുന്നവർക്ക് താൻ ചെന്നില്ലെങ്കിൽ വളരെ വിഷമമാണെന്ന് അവർ പറഞ്ഞു. സൗദിയിൽ എത്തിയശേഷം നാട്ടിൽനിന്നും നിരവധി പേരാണ് വിളിക്കുന്നത്.
നട്ടെല്ലൊടിഞ്ഞും അപകടങ്ങള്‍ പറ്റിയും വര്‍ഷങ്ങളായി കിടപ്പിലായവര്‍, മാനസിക വൈകല്യം കാരണം ബന്ധുക്കള്‍ ഉപേക്ഷിച്ചവര്‍, കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ച് വേദന തിന്നുന്നവര്‍, തെരുവിലൊറ്റപ്പെട്ടവര്‍, വീടില്ലാത്തവര്‍, വിദ്യാഭ്യാസത്തിന് വഴിയില്ലാത്തവര്‍, വിവാഹ സ്വപ്നങ്ങള്‍ വഴിമുട്ടി നില്ക്കുന്നവര് തുടങ്ങി നിരവധി പേരുടെ പ്രയാസങ്ങൾക്ക് ആശ്വാസമേകാൻ തന്നാൽ കഴിയുന്നതൊക്കെ ചെയ്തുവരുന്നു.
മാസത്തില്‍ ഒരുതവണയെങ്കിലും എല്ലാവരുടെയും അടുത്തുപോകും. താമസിച്ചുപോയാല്‍ ചിലർ വഴക്കുപറയും. അവര്‍ക്ക് എന്റടുത്ത് അത്രയും സ്വാതന്ത്ര്യമുണ്ട്. കാണുമ്പോൾ ഭയങ്കര സന്തോഷം പ്രകടിപ്പിക്കും. കണ്ടില്ലെങ്കില്‍ അവര്‍ക്ക് സങ്കടമാണ്. വ്യദ്ധസദനത്തിലും അഗതിമന്ദിരങ്ങളിലും ഇടക്കിടെ സന്ദര്‍ശനം നടത്തും. ആദിവാസി ഊരുകളിലും പോകും. കിടപ്പിലായവരൊക്കെ എന്തൊരാവശ്യം വന്നാലും വിളിക്കും. കഴിയുന്നത്ര സഹായം എത്തിക്കുകയും ചെയ്യും -നർഗീസ് ബീഗം പറഞ്ഞു. ചടങ്ങിൽ ഉമേഷ് കളരിക്കൽ അധ്യക്ഷത വഹിച്ചു.
ജയൻ തച്ചമ്പാറ, ഉസ്മാൻ ഒട്ടുമ്മൽ, ശിഹാബ് കായംകുളം, തോമസ് മാത്യു മമ്മൂടൻ, സാബു മേലതിൽ, ഡോ. ജൗഷീദ്, ഫൈസൽ കോട്ടയം, അബ്ദുൽകരീം കാസിമി, ഉണ്ണികൃഷ്ണൻ, സലിം ആലപ്പുഴ, മൻസൂർ വെള്ളോടത്, സുബൈർ എന്നിവർ സംസാരിച്ചു. തോമസ് മാത്യു മമ്മൂടൻ, സയ്യിദ് മേത്തർ, തസ്ലീന മൻസൂർ, അജ്മൽ, ഷഹീൻ മേലേത് എന്നിവർ ഉപഹാരങ്ങൾ കൈമാറി. ഹോപ് ഷോർ മാനേജിങ് ഡയറക്ടർ നജുമുൽ മേലേത് സ്വാഗതവും സലാം മഞ്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.