ചാരിറ്റി ഓഫ് പ്രവാസി മലയാളി 'ഗാന്ധി സ്മൃതി'
text_fieldsറിയാദ്: രാജ്യത്തിെൻറ നട്ടെല്ലായ കര്‍ഷകര്‍ നടത്തുന്ന അവകാശ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അഹിംസയുടെ പ്രവാചകനും രാഷ്ട്രപിതാവുമായ മഹാത്മാ ഗാന്ധിയുടെ 151ാം ജന്മദിനവും അദ്ദേഹം ചര്‍ക്ക ആരംഭിച്ചതിെൻറ 101ാം വാര്‍ഷികവും മുൻ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ 117ാം ജന്മദിനവും സ്മരിച്ചും ചാരിറ്റി ഓഫ് പ്രവാസി മലയാളിയും 'ക്ഷമ' സ്ത്രീ കൂട്ടായ്മയും സംയുക്തമായി 'ഗാന്ധി സ്മൃതി' സംഘടിപ്പിച്ചു.
ഗാന്ധിജി കേവലമൊരു രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല, ലോകത്താകമാനം ആദരിക്കപ്പെട്ട ദാർശനികൻ കൂടിയായിരുന്നു എന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി. സഹനത്തിലും സാഹോദര്യത്തിലും അഹിംസയിലും അധിഷ്ഠിതമായിരിക്കുന്ന ഗാന്ധിസമെന്ന ദിവ്യ ഔഷധത്തെക്കാൾ മികച്ചൊരു പരിഹാരം കാലുഷ്യമേറിവരുന്ന ഭാരത സാഹചര്യത്തിൽ മറ്റൊന്നില്ല എന്ന് തിരിച്ചറിയണമെന്നും ഗാന്ധി സന്ദേശം അവതരിപ്പിച്ച മാധ്യമ പ്രവര്ത്തകന് ജയന് കൊടുങ്ങല്ലൂര്‍ പറഞ്ഞു. പ്രസിഡൻറ് അയ്യൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. ക്ഷമ പ്രസിഡൻറ് തസ്നീം റിയാസ്, ജോൺസൺ മാർക്കോസ്, ജലീൽ കൊച്ചിൻ, റിയാസ് റഹ്മാൻ, മുജീബ് ചാവക്കാട്, നിസാർ കൊല്ലം, സിമി ജോൺസൺ എന്നിവര്‍ രാഷ്ട്രപിതാവിനെ സ്മരിച്ച് സംസാരിച്ചു.ജനറൽ സെക്രട്ടറി കുഞ്ചു സി. നായർ സ്വാഗതവും ക്ഷമ ജനറൽ സെക്രട്ടറി ഷമി ജലീൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.