നോർക്ക ലോക കേരളസഭയുടെ ചാർേട്ടഡ് വിമാനം പുറപ്പെട്ടു
text_fieldsദമ്മാം: നോർക്ക ലോക കേരളസഭയുടെ ദമ്മാമിലെ സമിതി ഏർപ്പെടുത്തിയ 14ാമത് ചാർേട്ടഡ് വിമാനം 179 യാത്രക്കാരുമായി ദമ്മാം കിങ് ഫഹദ് വിമാനത്താവളത്തിൽനിന്നു കൊച്ചിയിലേക്കു പറന്നു.അഞ്ചു കൈക്കുഞ്ഞുങ്ങളും 20 കുട്ടികളും 154 മുതിർന്നവരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ലോക കേരളസഭ അംഗങ്ങളും വളൻറിയർമാരും യാത്രക്കാരെ സഹായിക്കാൻ വിമാനത്താവളത്തിലെത്തി.
മൂന്നു മാസത്തിനുള്ളിൽ 14 ചാർട്ടേഡ് വിമാനങ്ങളാണ് ദമ്മാമിൽനിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും സർവിസ് നടത്തിയത്. സൗദി അറേബ്യയിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കിലാണ് സർവിസ് നടത്തിയത്. ഇൗ മാസം 22ന് അടുത്ത വിമാനം ദമ്മാമിൽനിന്നു കൊച്ചിയിലേക്ക് പുറപ്പെടുമെന്ന് കൺവീനർ ആൽബിൻ ജോസഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.