Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹനാപകടം: ചാവക്കാട്...

വാഹനാപകടം: ചാവക്കാട് സ്വദേശി ജുബൈലിൽ മരിച്ചു 

text_fields
bookmark_border
വാഹനാപകടം: ചാവക്കാട് സ്വദേശി ജുബൈലിൽ മരിച്ചു 
cancel

ദമ്മാം: വാഹനാപകടത്തെ തുടർന്ന് ചാവക്കാട് സ്വദേശി ജുബൈലിൽ മരിച്ചു. നൗഷാദ് പൂക്കാകില്ലാത്ത് (46) ആണ്  ജുബൈലിലെ റോയൽ കമീഷൻ -അബുഹദ്‌രിയ്യ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്​. 

യാത്രക്കിടെ വഴിതെറ്റി  വാഹനം യൂ-ടേൺ എടുക്കുന്നതിനിടെ മണലിൽ പരപ്പിൽ കുടുങ്ങി. തുടർന്ന്  മറ്റൊരു വാഹനത്തിൽ കെട്ടിവലിക്കുന്നതിനിടെ അമിത വേഗതയിൽ വന്ന വാഹനം പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നൗഷാദ്​ തൽക്ഷണം മരിച്ചു. 

മറ്റു രണ്ട് പേർ വാഹനത്തിലുണ്ടായിരുന്നു.15 വർഷത്തോളമായി പ്രവാസിയായ നൗഷാദ്​   സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌ത്‌ വരികയായിരുന്നു. നജീറായാണ് ഭാര്യ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiadammamgulf newsjubailmalayalam newsAccident NewsChavakkad Native
News Summary - Chavakkad Native dead in Dammam Jubail -Gulf News
Next Story