ഉറക്കഗുളികകൾ കൊടുത്തയച്ച് കൂട്ടുകാരെൻറ ചതി; മയക്കുമരുന്ന് കേസിൽ കുടുങ്ങിയ ഇന്ത്യൻ യുവാവ് മോചിതനായി
text_fieldsറിയാദ്: നാട്ടിൽനിന്ന് അവധികഴിഞ്ഞ് മടങ്ങുേമ്പാൾ പ്രമേഹത്തിനുള്ള മരുന്നെന്ന വ്യാജേന ഉറക്കഗുളികകൾ കൊടുത്തയച്ച കൂട്ടുകാരെൻറ ചതിമൂലം മയക്കുമരുന്നു കടത്ത് കേസിൽ കുടുങ്ങിയ ഇന്ത്യൻ യുവാവ് ജയിൽ മോചിതനായി. ഹൈദരാബാദ് സ്വദേശി അബ്ദുൽ വാഹിദ് മുഹമ്മദ് എന്ന 35കാരനാണ് അഞ്ചുവർഷം സൗദി ജയിലിൽ കിടന്നശേഷം രാജകാരുണ്യത്താൽ മോചിതനായി നാട്ടിലേക്ക് മടങ്ങിയത്.
റിയാദിലെ ഒരു ഇലക്ട്രിക്കൽ കമ്പനിയിൽ ടെക്നീഷ്യനായിരുന്നു യുവാവ്. രണ്ടുവർഷത്തിനുശേഷം ആദ്യ അവധിക്ക് നാട്ടിൽപോയ യുവാവ് ഒരു മാസം കഴിഞ്ഞ് മടങ്ങുേമ്പാഴാണ് ജീവിതം ഇരുട്ടിലാണ്ട സംഭവമുണ്ടായത്. റിയാദിലുള്ള നാട്ടുകാരനും സുഹൃത്തുമായ മുൻസാർ ഖാൻ വിളിച്ച് തെൻറ സുഹൃത്ത് ബദറിെൻറ ഭാര്യക്ക് പ്രമേഹ രോഗത്തിനുള്ള മരുന്നു കൊണ്ടുവരണം, അത് അവരുടെ വീട്ടിൽനിന്ന് കൊണ്ടുവന്ന് തരും എന്ന് പറഞ്ഞു. വരുന്നതിെൻറ തലേദിവസം സാധനങ്ങൾ പാക്ക് ചെയ്യുേമ്പാൾ ബദറിെൻറ ആളുകൾ ഒരു പൊതി കൊണ്ടുവന്ന് കൊടുത്തു. അത് മരുന്നാണെന്ന് കരുതി, അബ്ദുൽ വാഹിദിെൻറ പിതാവ് തുറന്നുപോലും നോക്കാതെ ബാഗേജിൽവെച്ച് പൊതിഞ്ഞുകെട്ടുകയും ചെയ്തു.
2015 ജനുവരി ഏഴിന് റിയാദ് വിമാനത്താവളത്തിലിറങ്ങിയപ്പോൾ കസ്റ്റംസ് പരിശോധനക്കിടയിൽ ഉറക്കഗുളികയുടെ പൊതി കണ്ട് അബ്ദുൽ വാഹിദിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 4500 ഉറക്കഗുളികകളാണ് പൊതിയിലുണ്ടായിരുന്നത്. നിരോധിക്കപ്പെട്ട ഉറക്കഗുളിക സൗദിയിൽ മയക്കുമരുന്നിെൻറ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. പ്രമേഹരോഗത്തിനുള്ള മരുന്നെന്നു പറഞ്ഞ് കൂട്ടുകാരെൻറ വീട്ടുകാർ കൊടുത്തയച്ചതെന്ന അയാളുടെ മൊഴിപ്രകാരം മുൻസാർ ഖാനെയും ബദറിനെയും ഭാര്യ ഹാജറ ബീഗത്തെയും അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ ഹാജറക്ക് പ്രമേഹരോഗമില്ലെന്ന് മനസ്സിലായി. ബദർ കുറ്റമേൽക്കാൻ തയാറായതോടെ അയാളെ ഒന്നാം പ്രതിയാക്കി. കൊണ്ടുവന്നയാൾ എന്നനിലയിൽ അബ്ദുൽ വാഹിദിനെയും അതിന് പ്രേരിപ്പിച്ചവർ എന്ന നിലയിൽ മുൻസാറിനെയും ഹാജറ ബീഗത്തെയും പ്രതികളാക്കി. അബ്ദുൽ വാഹിദിന് അഞ്ചുവർഷത്തെ തടവും ഒരു ലക്ഷം റിയാൽ പിഴയും മുൻസാർ, ഹാജറ ബീഗം എന്നിവർക്ക് രണ്ടുവർഷത്തെ തടവും കോടതി ശിക്ഷ വിധിച്ചു; ബദറിന് ജീവപര്യന്തവും. അബ്ദുൽ വാഹിദ് ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകിയപ്പോൾ മേൽ കോടതി തടവുശിക്ഷ എട്ടുവർഷമാക്കി ഉയർത്തി. രണ്ടുവർഷം പൂർത്തിയായപ്പോൾ മുൻസാറും ഹാജറ ബീഗവും ജയിൽ മോചിതരായി നാട്ടിൽ പോയി. കഴിഞ്ഞവർഷം സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ഇന്ത്യ സന്ദർശന വേളയിൽ രാജ്യത്തെ വിവിധ ജയിലുകളിൽ തടവിൽകഴിയുന്ന ഇന്ത്യക്കാർക്ക് ശിക്ഷ ഇളവ് പ്രഖ്യാപിച്ച കൂട്ടത്തിൽ അബ്ദുൽ വാഹിദിന് മാപ്പ് ലഭിക്കുകയായിരുന്നു.
അപ്പോഴേക്കും അഞ്ചുവർഷം പൂർത്തിയായിരുന്നു. അബ്ദുൽ വാഹിദിെൻറ ദുർഗതിയറിഞ്ഞ് മലയാളി സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിെൻറ ഇടപെടലാണ് പൊതുമാപ്പ് പട്ടികയിൽ യുവാവിന് ഇടം കിട്ടാൻ സഹായിച്ചത്.
ബാക്കി മൂന്നുവർഷത്തെ തടവും ഒരു ലക്ഷം റിയാൽ പിഴയും അങ്ങനെ ഒഴിവാകുകയായിരുന്നു. ബദർ ഇപ്പോഴും തടവിൽ തുടരുകയാണ്. ശിഹാബ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് യാത്രരേഖകൾ ശരിയാക്കി അബ്ദുൽ വാഹിദിനെ കഴിഞ്ഞദിവസം നാട്ടിലേക്ക് അയച്ചു. ശിഹാബിനോടൊപ്പം സമീഉദ്ദീൻ, ഹാഷിം കരുനാഗപ്പള്ളി എന്നിവരും സഹായികളായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.