ചെല്ലപ്പന് യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന ചെല്ലപ്പനുള്ള കേളിയുടെ ഉപഹാരം ന്യൂസനാഇയ ഏരിയ സെക്രട്ടറി ബേബിക്കുട്ടി കൈമാറുന്നു
റിയാദ്: 27 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിൽ പോകുന്ന നാണു ആചാരി ചെല്ലപ്പന് റിയാദിലെ കേളി കലാസാംസ്കാരിക വേദി യാത്രയയപ്പ് നൽകി. കേളി ന്യൂസനാഇയ്യ ഏരിയ രക്ഷാധികാരി സമിതി അംഗം, ഏരിയ നിർവാഹക സമിതി അംഗം, യൂനിറ്റ് സെക്രട്ടറി, പ്രസിഡൻറ് എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള ചെല്ലപ്പൻ നിലവിൽ അരേഷ് യൂനിറ്റ് ട്രഷററാണ്. തൊഴിൽ രഹിതരായ നിരവധി പ്രവാസികൾക്ക് തൊഴിൽ തരപ്പെടുത്തി കൊടുക്കുന്നതിനും നിതാഖാത് വേളയിൽ, മതിയായ രേഖകൾ ഇല്ലാത്ത പ്രവാസികൾക്ക് എക്സിറ്റ് കിട്ടി നാടണയുന്നതുവരെയുള്ള സമയങ്ങളിൽ ആവശ്യമായ താമസസൗകര്യങ്ങളും മറ്റും ഒരുക്കുന്നതിലും അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചതായി വാർത്തക്കുറിപ്പിൽ പറഞ്ഞു.
അൽഅരേഷ് പ്ലേ ഗ്രൗണ്ട് ഫാക്ടറി എന്ന സ്ഥാപനത്തിലെ ഫോർമാനായി ജോലി ചെയ്തുവരുകയായിരുന്ന ചെല്ലപ്പൻ കൊല്ലം ആശ്രാമം സ്വദേശിയാണ്. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരേഷ് യൂനിറ്റ് സംഘടിപ്പിച്ച ചടങ്ങിൽ കേളിയുടെ ഉപഹാരം ന്യൂസനാഇയ്യ ഏരിയ സെക്രട്ടറി ബേബിക്കുട്ടി കൈമാറി.
കേന്ദ്ര ട്രഷറർ വർഗീസ്, സനാഇയ്യ രക്ഷാധികാരി സമിതി കൺവീനർ മനോഹരൻ, ഏരിയ പ്രസിഡൻറ് ഫൈസൽ മടവൂർ, അരേഷ് യൂനിറ്റ് സെക്രട്ടറി ഷിബു തോമസ്, പ്രസിഡൻറ് ഷിബു തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.