മലപ്പുറം ജില്ല കെ.എം.സി.സി ‘ചെരാത്’ ക്യാമ്പ് സമാപിച്ചു
text_fieldsമലപ്പുറം ജില്ല കെ.എം.സി.സി ‘ചെരാത്’ ക്യാമ്പിൽ മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ താമരത്ത് ക്ലാസെടുക്കുന്നു
റിയാദ്: കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റി ‘സ്വത്വം, സമൂഹം, അതിജീവനം’ എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് നടത്തുന്ന ‘ദി വോയേജ്’ കാമ്പയിന്റെ ഭാഗമായി ജില്ലയിലെ 16 നിയോജകമണ്ഡലം ഭാരവാഹികളെയും മേൽ ഘടകങ്ങളിലെ ഭാരവാഹികളെയും സംഘടിപ്പിച്ച് നടത്തിയ ‘ചെരാത്’ എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. ‘സംഘടന, സമുദായം, സമൂഹം’ എന്ന വിഷയത്തിൽ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ താമരത്ത് ക്ലാസെടുത്തു.
ഒരു ലക്ഷ്യത്തിന് വേണ്ടി ഒരുമിച്ച് നിൽക്കുകയും വിവിധ ആളുകളുടെ വ്യത്യസ്ത കഴിവുകൾ ഉപയോഗപ്പെടുത്തി ലക്ഷ്യം സാധ്യമാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യമാർന്ന ആശയങ്ങൾ രൂപപ്പെടുത്തുകയും അവയിൽ ഗുണകരമായ കാര്യങ്ങൾ ചെയ്യുവാനുള്ള സമർപ്പണ മനോഭാവം ഓരോ സംഘാടകനും കാണിക്കുകയും ചെയ്യണം. കാലോചിതമായ മാറ്റങ്ങൾ ഉൾകൊള്ളുവാൻ എല്ലാവർക്കും സാധ്യമാവണം. ഉയർന്ന ജനാധിപത്യ ബോധം പ്രകടിപ്പിക്കുവാൻ കഴിയണം. മറ്റുള്ളവരെ കേൾക്കുക എന്നത് പ്രധാനമാണ്. ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി എക്കാലത്തും നിലകൊണ്ട രാഷ്ട്രീയ പാർട്ടിയാണ് മുസ്ലിം ലീഗെന്നും ഉസ്മാൻ താമരത്ത് കൂട്ടിച്ചേർത്തു.
ക്യാമ്പംഗങ്ങൾക്ക് മുൻകൂട്ടി നൽകിയ 10 വിഷയങ്ങളിൽ ബഗ്ദാദ്, സമർഖന്ദ്, ബുഖാറ, തരീം, അബ്സീനിയ, ഹദർ മൗത്, കോർദോവ, ഇസ്താംബൂൾ, ഖാദിസിയ്യ, മഅബർ തുടങ്ങിയ 10 ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചർച്ചകൾ നടന്നു. കെ.എം.സി.സിയുടെ പ്രവർത്തനങ്ങളെ ഏറ്റവും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ട നിരവധി ആശയങ്ങളും പദ്ധതികളുമാണ് ക്യാമ്പിൽ ഉയർന്നുവന്നത്.
ഓരോ ഗ്രൂപ്പിനെയും പ്രതിനിധീകരിച്ച് ചർച്ചയിൽ ഉയർന്നുവന്ന വിഷയങ്ങൾ സിറാജ് മേടപ്പിൽ, ബഷീർ ഇരുമ്പുഴി, നജ്മുദ്ധീൻ മഞ്ഞളാംകുഴി, ഷബീറലി ജാസ്, കുഞ്ഞിപ്പ തവനൂർ, നാസർ മംഗലത്ത്, ഇസ്ഹാഖ് താനൂർ, നവാസ് കുറങ്കാട്ടിൽ, ഷാഫി വെട്ടിക്കാട്ടീരീ, ലത്തീഫ് കരിങ്കപ്പാറ എന്നിവർ അവതരിപ്പിച്ചു. ഏറെ പ്രധാന്യമുള്ള കാര്യങ്ങൾ അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും.
16 നിയോജക മണ്ഡലം കമ്മിറ്റികളിൽനിന്നും മുൻ കൂട്ടി രജിസ്റ്റർ ചെയ്ത പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ട്രഷറർ, ചെയർമാൻ, ഓർഗനൈസിങ് സെക്രട്ടറി എന്നിവരാണ് ക്യാമ്പിൽ പങ്കെടുത്തത്. ചെയർമാൻ ഷാഫി ചിറ്റത്തുപ്പാറ ക്യാമ്പങ്ങൾക്ക് നിർദേശങ്ങൾ നൽകി. അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, ഉസ്മാൻ അലി പാലത്തിങ്ങൽ, ശുഐബ് പനങ്ങാങ്ങര, കെ.കെ. കോയാമു ഹാജി, മുഹമ്മദ് വേങ്ങര, വി. ഷാഹിദ്, തെന്നല മൊയ്തീൻ കുട്ടി, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സത്താർ താമരത്ത്, അഷ്റഫ് കല്പകഞ്ചേരി, ഷാഫി തുവ്വൂർ, അസീസ് വെങ്കിട്ട എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് സ്വാഗതവും ട്രഷറർ മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു. ജില്ല ഭാരവാഹികളായ അലി കുട്ടി തവനൂർ, ഷകീൽ തിരൂർക്കാട്, ശരീഫ് അരീക്കോട്, നൗഫൽ താനൂർ, മജീദ് മണ്ണാർമല, സഫീർഖാൻ കരുവാരക്കുണ്ട്, റഫീഖ് ചെറുമുക്ക്, യൂനുസ് നാണത്, അർഷാദ് തങ്ങൾ, ഇസ്മായിൽ ഓവുങ്ങൽ, ഫസ്ലു പൊന്നാനി, ഷബീർ പള്ളിക്കൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓർഗനൈസിങ് സെക്രട്ടറി മുനീർ മക്കാനിയുടെ നേതൃത്വത്തിൽ ഇശൽ സന്ധ്യയും അരങ്ങേറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.