കരിങ്കൊടിയെ ഭയക്കുന്ന മുഖ്യമന്ത്രി കേരളത്തിന് നാണക്കേട്- യൂത്ത് ലീഗ് നേതാവ്
text_fieldsദമ്മാം: ജനകീയ സമരങ്ങളെ ഭയക്കുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി കേരളത്തിന് നാണക്കേടുണ്ടാക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡൻറ് ഷിബു മീരാൻ. ഊരിപ്പിടിച്ച വാളിെൻറയും ഉയർത്തിയ കഠാരയുടെയും ഇടയിലൂടെ െനഞ്ചുവിരിച്ച് നടന്നു എന്ന ബഡായി പറയുന്ന പിണറായി വിജയൻ കേരളത്തിലെ യുവാക്കൾ ഉയർത്തുന്ന ചെറിയ കഷണം കറുത്ത തുണിയെ ഭയക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഖത്വീഫ് കെ.എം.സി.സി സംഘടിപ്പിച്ച ‘നവലോകം നല്ല വിചാരം’ എന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കരിങ്കൊടിക്കൊപ്പം ഉയരുന്ന കൃത്യമായ രാഷ്ട്രീയ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ പകച്ചുനിൽക്കുകയാണ് കേരളത്തിലെ ഭരണകൂടം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ അഴിമതിയെക്കുറിച്ച് പറഞ്ഞതിനാണ് കെ.എം. ഷാജിക്കെതിരെ കേസുകളുടെ പരമ്പര സൃഷ്ടിച്ചത്. എന്നാലിന്ന് കേരളത്തിെൻറ ദുരന്തകാലത്ത് ഒരുപാട് പേർ കൂട്ടിവെച്ച നാണയങ്ങൾ നൽകിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൃത്യമായ കണക്കുകളില്ലാതെ അഴിമതിയിൽ മുങ്ങിക്കിടക്കുന്നു. അതേസമയം കേന്ദ്ര ഭരണം ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുന്നിൽ നാണം കെടുത്തുകയാണ്. അസമിൽ സ്ത്രീകളെ അനാഥരാക്കി പോക്സോ കേസ് ചുമത്തി പിതാവിനെയും ഭർത്താവിനെയും ജയിലിലടക്കുന്ന ക്രൂരത തുടർന്നുകൊണ്ടിരിക്കുന്നു. പ്രായം തികയാതെ സ്ത്രീകളെ വിവാഹം ചെയ്യിച്ചു എന്ന കുറ്റം ചുമത്തിയാണിത്. സ്ത്രീകളെ ഉദ്ധരിക്കാനെന്ന പേരിൽ അവിടെ നടക്കുന്ന നഗ്നമായ ന്യൂനപക്ഷ പീഡനമാണിത്. അനാഥരായി പോകുന്ന കുട്ടികളെ മാറത്തടക്കിപ്പിടിച്ച് കരയുന്ന സ്ത്രീകൾ നോവൂറുന്ന കാഴ്ചയാണ്. അസമിലെ സ്ത്രീകൾ പ്രസവിക്കാൻ ആശുപത്രികളിൽ പോകാൻ മടിക്കുകയാണെന്നും വയസ്സ് പുറത്തറിഞ്ഞാൽ തങ്ങളുടെ ജീവിതം അവസാനിക്കും എന്ന ഭയമാണിതിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. പ്രതികരിക്കുന്നവെൻറ കിടപ്പാടം പോലും ബുൾഡോസറുകൾകൊണ്ട് തകർക്കുന്ന കാലത്ത് അവിടേക്ക് ചങ്ക് വിരിച്ചാണ് യൂത്ത് ലീഗ് പ്രവർത്തകർ കടന്നുചെല്ലുന്നതെന്നും ഷിബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.