മലപ്പുറം ജില്ലയെ അപമാനിച്ച മുഖ്യമന്ത്രി മാപ്പ് പറയണം -ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി
text_fieldsജിദ്ദ: ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾ വസ്തുതാവിരുദ്ധമായതിനാൽ മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ആവശ്യപ്പെട്ടു. പി.വി അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളിൽനിന്നും രക്ഷപ്പെടാൻ മലപ്പുറം ജില്ലയെ ആക്ഷേപിച്ചത് പ്രതിഷേധാർഹമാണ്.
മലപ്പുറം എന്നും മനവികതക്കും സാഹോദര്യത്തിനും മതസൗഹാർദത്തിനും രാജ്യത്തിന് മാതൃകയാണെന്ന് ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ്, ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ എന്നിവർ പ്രസ്താവനയിൽ പഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.