മന്ത്രി ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യം -പെരിന്തൽമണ്ണ കെ.എം.സി.സി
text_fieldsറിയാദ്: കഴിഞ്ഞ നാലര വർഷമായി വിവിധ അഴിമതി ആരോപണങ്ങൾ നേരിടുന്ന മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാട് പരിഹാസ്യമാണെന്ന് റിയാദ് കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം മലപ്പുറം ജില്ല പ്രസിഡൻറ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മജീദ് മണ്ണാർമല അധ്യക്ഷതവഹിച്ചു.
ബന്ധുനിയമന വിവാദത്തിലും മാർക്ക് ദാന വിവാദത്തിലും ആരോപണം നേരിട്ട മന്ത്രി ജലീലിനെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. അവസാനം സ്വർണക്കടത്ത് കേസിൽ രാജ്യദ്രോഹകുറ്റമടക്കം ആരോപിക്കപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസി ജലീലിനെ ചോദ്യം ചെയ്തിരിക്കുകയാണ്.
ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സംശയിക്കപ്പെടുന്നുണ്ടെന്നും സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഷാഫി കരുവാരക്കുണ്ട് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഷബീർ കളത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഉസ്മാൻ അലി പാലത്തിങ്ങൽ, തെന്നല മൊയ്തീൻ കുട്ടി, ശുഐബ് പനങ്ങാങ്ങര, അസീസ് വെങ്കിട്ട, റഫീഖ് മഞ്ചേരി, ശരീഫ് അരീക്കോട്, യൂനുസ് സലീം താഴെക്കോട്, അഷ്റഫ് കൽപകഞ്ചേരി, സത്താർ താമരത്ത്, ഷൗക്കത്ത് ബാലയിൽ, ബുഷൈർ താഴെക്കോട്, ഹാരിസ് അമ്മിനിക്കാട്, റാഷിദ് വരിക്കോടൻ എന്നിവർ സംസാരിച്ചു. ഹുസൈൻ ഏലംകുളം ഖിറാഅത്ത് നടത്തി.
മണ്ഡലം സെക്രട്ടറി സിദ്ദീഖ് താഴെക്കോട് സ്വാഗതവും ട്രഷറർ ഖമറുദ്ദീൻ ഏലംകുളം നന്ദിയും പറഞ്ഞു.അബ്ദുല്ല മുസ്ലിയാർ പെരിന്തൽമണ്ണ, ശിഹാബ് കുന്നപ്പള്ളി, ഷംസു പാതാക്കര, സക്കീർ ബാബു അമ്മിനിക്കാട്, ശരീഫ് തൂത, ഷജീർ തൂളിയത്ത്, ഫൈസൽ മണ്ണാർമല, സലീം ബാലയിൽ, ഇ.കെ. ഷറഫുദ്ദീൻ വേങ്ങൂർ, ഷഫീഖ് കണ്ണ്യാല, സുൽഫിക്കർ അമ്മിനിക്കാട്, ഖാലിദ് മലയിൽ, അഷ്റഫ് കുന്നക്കാവ്, ജാഫർ പൂക്കോടൻ, ഹംസ ഇറക്കിങ്ങൽ, നൗഷാദ് അലിപ്പറമ്പ് എന്നിവർ പ്രവർത്തകസംഗമത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.