മുഖ്യമന്ത്രിയുടേത് ആർ.എസ്.എസ് നിലപാട് -മലപ്പുറം ജില്ല കെ.എം.സി.സി
text_fieldsറിയാദ്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ആർ.എസ്.എസിന്റെ നിലപാടാണെന്നും അങ്ങേയറ്റം തരംതാണതെന്നും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലകമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്തരം പ്രസ്താവനകൾ മുഖ്യമന്ത്രി പദവിക്ക് നിരക്കാത്തതും മതേതര കേരളത്തിന് അംഗീകരിക്കാൻ കഴിയാത്തതുമാണെന്നും യോഗം വിലയിരുത്തി.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ലാക്കാക്കി പാണക്കാട് തങ്ങളെ വിമർശിച്ച് പിണറായി വിജയൻ ആരുടെ ഗുഡ് സർട്ടിഫിക്കറ്റാണ് വാങ്ങാൻ ശ്രമിക്കുന്നതെന്ന് മതേതര കേരളം മനസ്സിലാക്കുമെന്നും യോഗം വിലയിരുത്തി.
പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ പിണറായി വിജയൻ നടത്തിയ പ്രസ്താവന പിൻവലിച്ച് മതേതര കേരളത്തോട് മാപ്പ് പറയാൻ തയാറാവണം. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ജില്ല കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.