ത്വാഇഫിൽ അഗ്നിബാധയുണ്ടായ മല സിവിൽ ഡിഫൻസ് മേധാവി സന്ദർശിച്ചു
text_fieldsത്വാഇഫ്: കഴിഞ്ഞ ദിവസം അഗ്നിബാധയുണ്ടായ ത്വാഇഫിനു സമീപം മീസാനിലെ സഖീഫിലെ അമദ് മലനിര സൗദി സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ സുലൈമാൻ അൽഅംറു സന്ദർശിച്ചു. സംഭവ സ്ഥലത്ത് തീ അണക്കാൻ ഒരുക്കിയ സംവിധാനങ്ങളും അദ്ദേഹം പരിശോധിച്ചു.
ഫീൽഡ് ഒാഫിസർമാരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. തീ അണക്കുന്നതിൽ പെങ്കടുക്കുന്ന സിവിൽ ഡിഫൻസ് ടീമുകൾക്കും സന്നദ്ധപ്രവർത്തകർക്കും ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നാഇഫ് നന്ദി അറിയിച്ചതായി സിവിൽ ഡിഫൻസ് മേധാവി പറഞ്ഞു.
ശക്തമായ കാറ്റും ചരിഞ്ഞ ഭൂപ്രകൃതിയുമായിട്ടും അഗ്നിബാധ ഏതാണ്ട് നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുണ്ട്. സ്ഥലത്തൊരുക്കിയ സംവിധാനങ്ങളും വലിയ സാേങ്കതിക ഉപകരണങ്ങളും ഉപയോഗപ്പെടുത്തിയതും സിവിൽ ഡിഫൻസിെൻറ കഠിനശ്രമങ്ങളും കൂടുതൽ സ്ഥലത്തേക്ക് തീ പടരാതിരിക്കാനും അപകടം കുറക്കാനും സഹായിച്ചതായും സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.