Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസമാധാനത്തിനും...

സമാധാനത്തിനും സുരക്ഷിതത്വത്തിനും മുന്നിട്ടിറങ്ങണം –കുട്ടികളുടെ മാതൃകാ ​െഎക്യരാഷ്​ട്രസഭ

text_fields
bookmark_border
സമാധാനത്തിനും സുരക്ഷിതത്വത്തിനും മുന്നിട്ടിറങ്ങണം –കുട്ടികളുടെ മാതൃകാ ​െഎക്യരാഷ്​ട്രസഭ
cancel
camera_alt

ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള കുട്ടികൾ ​മാതൃക ​െഎക്യരാഷ്​ട്ര സഭയുടെ ഭാഗമായി ഒാൺലൈനിൽ ഒത്തുചേർന്നപ്പോൾ

ദമ്മാം: ​െഎക്യരാഷ്​ട്ര സഭയു​െട പൊതുജനക്ഷേമ പദ്ധതികളുടെ ബോധവത്​കരണം മുൻനിർത്തി വിദ്യാർഥികൾക്ക്​ സംഘടിപ്പിക്കുന്ന മാതൃകാ െഎക്യരാഷ്​ട്ര സഭ ഇത്തവണ സൗദി അറേബ്യ കേന്ദ്രീകരിച്ച്​ നടന്നു. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികളെ പ​െങ്കടുപ്പിച്ച്​ നടത്തുന്ന മോഡൽ സഭ ഇത്തവണ കോവിഡ്​ പശ്ചാ​ത്തലത്തിൽ ഒാൺലൈനായാണ്​ നടന്നത​്​.

16ഒാളം രാജ്യങ്ങളിൽനിന്നായി 150ഒാളം കുട്ടികൾ പ​െങ്കടുത്തു. െഎക്യരാഷ്​ട്ര സഭയുടെ യഥാർഥ പ്രവർത്തനരീതിയിൽ ലോകം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളാണ്​ സഭയിൽ വിദ്യാർഥികൾ ചർച്ചചെയ്​തത്​. ​െഎക്യരാഷ്​ട്ര സഭ ജനറൽ ​െസക്രട്ടറി, അ​ൻറാണിയോ ഗുട്ടറസും എക്​സക്യൂട്ടിവ്​ ബോർഡ്​ അംഗങ്ങളും കുട്ടികളുടെ മാതൃകാസഭക്ക്​ പിന്തുണയും ആശംസകളും നേർന്നു. ആഗോള സമൂഹത്തിലെ പ്രതിനിധികൾ എന്ന നിലയിൽ സമാധാനവും സുരക്ഷിതത്ത്വവും നിലനിർത്താനുള്ള പ്രവർത്തനങ്ങളിൽ അംഗങ്ങൾ മുന്നിട്ടിറങ്ങണമെന്ന്​ സഭ ആഹ്വാനം ചെയ്​തു. സംഘർഷ ബാധിത മേഖലകളിലെ മനുഷ്യക്കടത്ത്​ എന്ന വിഷയത്തെ അധികരിച്ചായിരുന്നു ആദ്യ ചർച്ച.

ചെർപേഴ്​സൻ ആലിയ, ​ൈവസ്​ ചെയർമാൻ ജോസഫ്​ ആൽബിൻ എന്നിവർ ചർച്ചക്ക്​ നേതൃത്വം നൽകി. തുടർന്ന്​ യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾക്ക്​ ബ്രെക്സിറ്റ്​ ഉയർത്തുന്ന വെല്ലുവിളികളും പ്രതീക്ഷകളും എന്ന വിഷയ​െത്ത അടിസ്​ഥാനമാക്കി നടന്ന ചർച്ചയിൽ ഷെഹരിയാർ മീസം, മായ അബൂഫായ എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ ​െഎക്യരാഷ്​ട്ര സഭയുടെ ജനീവ ആസ്ഥാനത്തെ ഉദ്യോഗസ്​ഥൻ സമ്രാൻ ഹെദർ, ജെ.ഡബ്ല്യു. മറിയാട്ട്​, കരൻ ദിൽഷർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ​െഎക്യരാഷ്​ട്ര സഭ ജനറൽ ​െസക്രട്ടറി ആ​േൻറാണിയോ ഗുട്ടറസ്​ സ്വന്തം ​ ൈകയൊപ്പോടെ പ്രതിനിധികൾക്ക്​ അഭിനന്ദന പത്രം നൽകുകയും കുട്ടികളെ അഭിസംബോധന ചെയ്യുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newschildrensaudi news
Next Story